തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നല്ലെണ്ണയും വിളക്ക് എണ്ണയും നിരോധിച്ചു എന്നും ഇനി മുതല്‍ ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണ മാത്രമെ സ്വീകരിക്കുകയുള്ളു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പ്രചരണം നടക്കുകയാണ്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമാണ് പ്രധാനമായും ഈ പ്രചരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നല്ലെണ്ണ, വിളക്കെണ്ണ തുടങ്ങിയ എണ്ണകൾ നിരോധിച്ചു. വെളിച്ചെണ്ണ മാത്രമേ ക്ഷേത്രങ്ങളിൽ ഇനി സ്വീകരിക്കൂ. ഭൂരിപക്ഷം നല്ലെണ്ണയും വിളക്കെണ്ണയും നിർമ്മിക്കുന്നത് വ്യാജമായാണ്. ഹോട്ടലുകളിലും മറ്റും മത്സ്യം , മാംസം […]

Continue Reading

FACT CHECK: കഴിഞ്ഞ കൊല്ലം lightsoffkerala ക്യാംപെയിന്‍റെ ഭാഗമായി രമേശ്‌ ചെന്നിത്തല മെഴുകുതിരി കത്തിച്ച ചിത്രമുപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 99 സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിച്ചതിന്‍റെ സന്തോഷ സൂചകമായി കഴിഞ്ഞ ഏഴാം തിയതി സന്ധ്യയ്ക്ക് മെഴുകുതിരികള്‍ തെളിയിച്ച് വിജയദിനം ആഘോഷിക്കാന്‍ എല്‍ ഡി എഫ് അനുയായികള്‍ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും മെഴുകുതിരി കത്തിച്ച ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മെഴുകുതിരി തെളിയിക്കുന്ന ഒരു ചിത്രവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലെ ഒരു ചിത്രത്തിന്  നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

കെഎംസിസിയെ ആദരിച്ചു കൊണ്ട് ബുർജ് ഖലീഫയിൽ ദീപാലങ്കാരം ഒരുക്കി എന്ന വാർത്ത തെറ്റാണ്….

വിവരണം   ബുർജ് ഖലീഫ എന്ന ദുബായിലെ ഗോപുര വിസ്മയം ലോകത്തിനു തന്നെ ഒരു കൗതുക കാഴ്ചയാണ്. 2004 ൽ നിർമാണം ആരംഭിച്ച് 2010 ൽ ലോകത്തിനു മുന്നിൽ സമർപ്പിച്ച 2722 അടി ഉയരമുള്ള ബുർജ് ഖലീഫയ്ക്ക് നിരവധി റെക്കോർഡുകൾ സ്വന്തമായുണ്ട്. ഗോപുരത്തിലെ ദീപാലങ്കാരം നിങ്ങൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാകും. ഇത് ഇടയ്ക്ക്  വാർത്തകളിൽ നിറയാറുണ്ട്. ഓരോ രാജ്യത്തിന്‍റെയും സ്വാതന്ത്ര്യ ദിനം പോലുള്ള പ്രത്യേക ദിവസങ്ങൾ, രാഷ്ട്ര തലവന്മാരുടെ ജന്മദിനങ്ങൾ തുടങ്ങിയ അവസരത്തിലെല്ലാം അവരോടുള്ള ആദര സൂചകമായി ബുർജ് […]

Continue Reading