മോഹന്‍ലാല്‍ എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നു എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നടന്‍ മോഹന്‍ലാലിന്‍റെ ഒരു പഴയകാല ക്യാമ്പസ് ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നടന്‍ കോളജ് രാഷ്ട്രീയത്തില്‍ എബിവിപി പ്രതിനിധിയായിരുന്നു എന്നതാണ് പ്രചരണം. മോഹന്‍ലാലിന്‍റെ ചിത്രത്തില്‍ എബിവിപി എംജി കോളജ് യൂണിയന്‍ എന്നതാണ് ചിത്രത്തിലെ തലക്കെട്ട്. ഐസ്ക്രീം ക്ലബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവിധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നോ? ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം. വസ‌്‌തുത ഇതാണ് ആദ്യം […]

Continue Reading

ഇസ്ലാമിനെ അവഹേളിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എസ്എഫ്ഐ ഇപ്പോള്‍ ഇത്തരമൊരു മാസിക പുറത്തിറക്കിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കെഎസ്‌യു-എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി ധീരജ് (21) കൊല്ലപ്പെട്ട വാര്‍ത്ത വലിയ ചര്‍ച്ചയായിരിക്കുകയാണ്. കെഎസ്‌യുവും എസ്എഫ്ഐയും കോണ്‍ഗ്രസും സിപിഎമ്മും ഇതെ തുടര്‍ന്ന് പല വിധത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് എസ്എഫ്ഐ പുറത്തിറക്കിയ ഒരു മാസിക സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നത്. ഇസ്ലാം അവഹേളനവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ്എഫ്ഐ മാഗസിന്‍.. പ്രതികരിക്കുക.. പ്രതിഷേധിക്കുക.. എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. മൂടുപടം […]

Continue Reading

പ്രോസ്പെക്‌ട് മാസികയുടെ പുരസ്‌കാരത്തിനല്ല മന്ത്രി കെ.കെ.ഷൈലജ അര്‍ഹത നേടിയത്, സര്‍വേയിലാണ് ഒന്നാമത്..

വിവരണം മന്ത്രി ഷൈലജ ടീച്ചര്‍ക്ക് ലണ്ടന്‍ മാഗസിന്‍ പരസ്കാരം.. എന്ന പേരില്‍ ഒരു പേോസ്റ്റ് കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സഖാവ് പിണറായി വിജയന്‍ എന്ന ഗ്രൂപ്പില്‍ വി.ആര്‍.സാലിന്‍ വടക്കെമുറിയില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,400ല്‍ അധികം റിയാക്ഷനുകളും 513ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Link  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലണ്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മാസികയുടെ പുരസ്കാരത്തിനാണോ മന്ത്രി കെ.കെ.ഷൈലജ അര്‍ഹത നേടിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. […]

Continue Reading