കുത്തിത്തിരിപ്പ് സമരം എന്ന തലക്കെട്ട് നല്‍കി ഈ ദിനപത്രം ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

വിവരണം കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു സമരത്തിന്‍റെ പേരിലെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ട്രോളുകളുമാണ് കഴിഞ്ഞ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഈ സമരം നടക്കുന്നതിനെ കുറിച്ച് ഒരു ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രം ഉപയോഗിച്ചും ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പത്രത്തില്‍ അച്ചടിച്ച് വന്ന തലക്കെട്ട് തെറ്റിയെന്ന പേരില്‍ കോണ്‍ഗ്രസിനെ ആക്ഷേപഹാസ്യ രൂപണ വിമര്‍ശിക്കുന്ന ചില പോസ്റ്റുകളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ‘അത്തരത്തിലൊന്നാണ് കോണ്‍ഗ്രസ് കുത്തിത്തിരിപ്പ് സമരം നാളെ’ എന്ന പത്രവാര്‍ത്ത തലക്കെട്ട്. ഇങ്ങനെയൊരു തലക്കെട്ട് നല്‍കിയാണ് പത്രത്തില്‍ വാര്‍ത്ത […]

Continue Reading