കെ.സുധാകരന്‍റെ അസഭ്യ പരാമര്‍ശം; എം.എം.മണിയുടെ പ്രതികരണം എന്ന പേരിലുള്ള ഈ പ്രചരണം വ്യാജം..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരാഗ്നി യാത്രയ്ക്കിടയില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള ഭിന്നത കൂടുതല്‍ പരസ്യമാകുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ ജാഥയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കെ.സുധാകരന്‍ അസഭ്യപദം ഉപയോഗിച്ച് വി.ഡി.സതീശനെ വ്യക്തിഹത്യ നടത്തിയെന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണി കോണ്‍ഗ്രസ് നേതൃത്വത്തിലെ പോരിനെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന തരത്തില്‍ ഒരു പ്രചരണം വൈറലാകുകയാണ്. പൊതുവേദിയില്‍ സുധാകരന്‍റെ അശ്ലീല പരാമര്‍ശം […]

Continue Reading

എം.എം.മണി മന്ത്രിയായിരുന്നപ്പോള്‍ വൈദ്യുതി വകുപ്പില്‍ കോടികളുടെ അഴിമതി നടന്നു എന്ന് കെഎസ്ഇബി ചെയര്‍മാന്‍ വെളിപ്പെടുത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത?

വിവരണം കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകും സിഐടിയു നേതൃത്വം നല്‍കുന്ന സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ബോര്‍ഡ് ചെയര്‍മാന്‍ തന്‍റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ഇതുമൂലം വൈദ്യുതി ബോര്‍ഡിന് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നു എന്നും ആരോപിച്ച് സിഐടിയു നേതൃത്വം അനിശ്ചിതകാല സമരം ആരംഭിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കാമായത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടത് യൂണിയനുകളാണ് അധികാരം ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് മറുപടി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. ഇതിനിടയിലാണ് മുന്‍ […]

Continue Reading

FACT CHECK – കെ.എം.മാണിക്കെതിരെ നടത്തിയ സമരം അനാവശ്യമായിരുന്നു എന്നത് എ.വിജയരാഘവന്‍ പറഞ്ഞതാണോ?

വിവരണം ബാര്‍ കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരന്‍ അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇടതുമുന്നണി സമരം നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. പിന്നെന്തിനാണ് കണ്‍വീനറെ നിയമസഭ തല്ലിപ്പൊളിച്ചത്. എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. നേരിന്‍റെ കേരളം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 77ല്‍ അധികം റിയാക്ഷനുകളും 310ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ […]

Continue Reading

ശിവസേനയോടൊപ്പം സഖ്യമുണ്ടാക്കാനിറങ്ങിയ എന്‍.സി.പിയെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കിയോ…?

വിവരണം “അധികാരത്തിന് വേണ്ടി ശിവസേനയുടെ അടുക്കളയിൽ കയറിയ എൻ.സി.പിയെ കടക്ക് പുറത്ത്.. ഇതാണ്ട ഇരട്ട ചങ്കൻ, ലാൽസലാം 💪🔥” എന്ന അടിക്കുറിപ്പോടെ നവംബര്‍ 11, 2019 മുതല്‍ ഒരു പോസ്റ്റ്‌ കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ കേരളത്തിലെ ഇടതു മുന്നണിയിലെ ഘടക കക്ഷിയായ എന്‍.സി.പിയുടെ നിലവിലെ മുന്ന്‍ എം.എല്‍.എ. മാരുടെ ചിത്രത്തിനു താഴെ എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്: “മഹാരാഷ്ട്രയില്‍ ശിവസേന സഖ്യം. എന്‍.സി.പിയെ എല്‍.ഡി.എഫില്‍ നിന്നു പുറത്താക്കും, മന്ത്രിയുടെ […]

Continue Reading