മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലായെന്ന ആരോപണവുമായി എഐസിസി വ്യക്തവായ ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ഷമയുടെ ആരോപണത്തെ കുറിച്ച് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പാര്‍ട്ടിയിലെ ആരുമല്ലായെന്നായിരുന്നു സുധാകരന്‍റെ മറുപടി.  അങ്ങനെ ഈ വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഷമ മുഹമ്മദ് ഇപ്പോള്‍ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സജീവമായി […]

Continue Reading

കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന വിഷയം. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 21 സീറ്റുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 14 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. അതെ സമയം സിപിഎമ്മിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ സിപിഎം തോറ്റു എന്ന പ്രചരണമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലെ പ്രധാന പ്രചരണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്തരത്തില്‍ നിരവധി […]

Continue Reading