മുംബൈയിലെ ആദ്യ ബിജെപി മേയര്‍ റിതു താവ്ഡെ അല്ല, സത്യമിതാണ്…

മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടമാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരസഭ എന്ന് വിളിക്കുന്ന ബിഎംസിയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ബിജെപി അധികാരത്തില്‍ വരുന്നത്. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (BMC) മഹായുതി സഖ്യം അധികാരത്തില്‍ വന്നതോടെ ബിജെപിയുടെ റിതു താവ്‌ഡെ മേയറായി. മുംബൈയില്‍ ബിജെപിയുടെ ആദ്യ മേയറാണ് റിതു താവ്‌ഡെ എന്ന രീതിയില്‍ ഈ പാശ്ചാത്തലത്തില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്.  FB post archived link എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും റിതു താവ്‌ഡെ അല്ല മുംബൈയിലെ ആദ്യ […]

Continue Reading

അധികാരമേറ്റ ശേഷം ബിജെപി മേയര്‍ വയോജന ചികിത്സയ്ക്കായി 50 കോടി അനുവദിക്കുന്ന ഫയല്‍ ഒപ്പുവച്ചു, സത്യമെന്ത്..?

കേരള ചരിത്രത്തില്‍ ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേടി. ബിജെപി നേതാവ് വി.വി. രാജേഷാണ് കോര്‍പ്പറേഷന്‍ മേയറായി ചുമതലയേറ്റത്.  തിരുവനന്തപുരത്തെ വയോജനങ്ങള്‍ക്ക് ചികിത്സയുറപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്കായി തുക അനുവദിച്ച ഫയലാണ് മേയറായ ശേഷം അദ്ദേഹം ആദ്യം ഒപ്പുവെച്ചത്. ഇത് 50.5 കോടി രൂപയാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണമുണ്ട്.  പ്രചരണം  “തലസ്ഥാനത്ത് ചികിൽസക്കായി ജനങ്ങൾക്ക് 50.5 കോടി BJP മേയർ ആദ്യം ഒപ്പിട്ട ഫയൽ അമ്പരന്ന് കേരളം, തദ്ദേശ ചരിത്രത്തിൽ ആദ്യം” എന്ന വാചകങ്ങളും […]

Continue Reading

മേയര്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സഹോദരനും ആര്യയുടെ ഭര്‍ത്താവായ സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ‍കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതയെ തുടര്‍ന്ന് മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തന്‍റെ പേരില്‍ കേസെടുക്കാന്‍ കോടതിക്ക് അധികാരമില്ലായെന്നും താന്‍ മേയറാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു എന്ന പേരിലൊരു […]

Continue Reading

FACT CHECK: നോട്ടു നിരോധനത്തെ അനുകൂലിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കോഴിക്കോട് മേയര്‍ പ്രസ്താവന നടത്തി എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

വിവരണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. ഡിസംബര്‍ 8 മുതല്‍ കേരളത്തില്‍ മൂന്നു ദിവസങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. വിവിധ രാഷ്ട്രീയ കക്ഷികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ടു നീങ്ങുന്നു. തെരഞ്ഞെടുപ്പ് വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ നിറയെ. ഇതിനിടെ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന പ്രസ്താവന നടത്തി എന്നൊരു സാമൂഹ്യ മാധ്യമ പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം ഇങ്ങനെയാണ്: “നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണത്തിന്‍റെ ഒഴുക്ക് കുറഞ്ഞു. ഇപ്പോള്‍ പാവപ്പെട്ടവനു […]

Continue Reading