ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് മൊബൈല്‍ ഫോണിന്‍റെ സാന്നിധ്യം മൂലമല്ല, വസ്തുത ഇങ്ങനെ…

മൊബൈൽ ഫോൺ ഗ്യാസ് സിലിണ്ടറുകൾക്ക് സമീപം വയ്ക്കുന്നതും അതുപോലെ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുമെന്ന മുന്നറിയിപ്പുമായി ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ വരാറുണ്ട്. മൊബൈല്‍ ഫോണിന്‍റെ സാന്നിധ്യം മൂലം അടുക്കളയില്‍ ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  അടുക്കളയില്‍ നിന്നുള്ള സി‌സി‌ടി‌വി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു സ്ത്രീ പാചകം ചെയ്തുകൊണ്ട് ഇരിക്കുന്നതും പെട്ടെന്ന് ഒരു പൊട്ടിത്തെറി ഉണ്ടാകുന്നതും അടുക്കളയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം തകര്‍ന്നു വീഴുന്നതോടൊപ്പം സ്ത്രീയും വീഴുന്നതും […]

Continue Reading

FACT CHECK – മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ശരീരത്തിലുണ്ടാക്കുന്ന മാറ്റം ഈ പരീക്ഷണത്തിലൂടെ കണ്ടെത്താന്‍ കഴിയുമോ? വസ്‌തുത അറിയാം..

വിവരണം മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ എത്രത്തോളം മനുഷ്യ ശരീരത്തില്‍ ദൂഷ്യമുണ്ടാക്കുന്നുണ്ടെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൊബൈല്‍ കയ്യിലുണ്ടെങ്കില്‍ എന്ത് സംഭവിക്കുമെന്ന തലക്കെട്ട് നല്‍കിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഒരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ പൂര്‍ണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയെ നിര്‍ത്തി അദ്ദേഹത്തിന്‍റെ കൈ ഒരു വശത്തേക്ക് നീട്ടി നില്‍ക്കാന്‍ പറയുകയാണ് അവതരിപ്പിക്കുന്ന യുവാവ്. ശേഷം താന്‍ കൈ താഴേക്ക് താഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കും വിധം ശക്തിയായി മുകളിലേക്ക് കൈ ഉയര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ […]

Continue Reading

ഗെയിം കളിക്കവേ കുട്ടിയുടെ കൈയിലെ മൊബൈൽ ഫോൺ ചുടായി പൊട്ടിത്തെറിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചോ…?

വിവരണം  Kundara News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 6 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “40 മിനിറ്റിലേറെ ഗെയിം കളിച്ചുക്കൊണ്ടിരുന്ന കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ അമിതമായി ചുടായി പൊട്ടിത്തെറിച്ച് ഇന്ന് തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ..കുട്ടികളുടെ കൈയ്യിൽ മൊബൈൽ കൊടുക്കരുത് എന്ന് പറയുന്നില്ല അത് നിങ്ങളെക്കൊണ്ട് സാധിക്കില്ല❗കൊടുത്തോളൂ… ക്രമേണ കാഴ്ചശക്തി കുറയുകയും തലച്ചോറിനെ ബാധിച്ച് ബുദ്ധി സ്ഥിരത നഷ്ടപ്പെടുകയും മറ്റനേകം അസുഖങ്ങളിലേക്കും എത്തിക്കൊള്ളട്ടെ എന്നാലും സാരമില്ല❗പക്ഷെ ഇതുപോലെ പൊടുന്നനെ ദാരുണമായി […]

Continue Reading

മൊബൈൽ ഫോണിന്‍റെ ഉപയോഗം കുട്ടികളിൽ കാൻസർ വരുത്തുമോ..?

വിവരണം  Medical Awareness എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 ഡിസംബർ 20 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 9000 ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ ഉപയോഗമവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് പോസ്റ്റിലുള്ളത്. ” ഒരു കാരണവശാലും ഒരു കുട്ടിക്കും മൊബൈൽഫോൺ കൊടുക്കരുത്. ഭക്ഷണം വേണമെങ്കിൽ കഴിച്ചാൽ മതി. വേണമെങ്കിൽ മൂന്നു ദിവസം കരഞ്ഞോട്ടെ. പച്ചവെള്ളം മാത്രം കൊടുത്താൽ മതി. എന്ന വാചകങ്ങളും ഏതോ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ടും പോസ്റ്റിൽ നൽകിയിട്ടുണ്ട്. […]

Continue Reading