രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കെ.മുരളീധകരന്‍ കടുത്ത ഭാഷയില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതര്‍ന്ന കോണ്‍ഗ്രസ് നേവാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിനെ കടുത്ത ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. കെ.കരണുാകരന്‍ എന്ന തന്തയ്ക്ക്, പിറന്നവളല്ലാ ഇനി പത്മജ വേണുഗോപാല്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ നടത്തിയ വിവാദ പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ പത്മജയുടെ മുതിര്‍ന്ന സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടതിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്‍റെ […]

Continue Reading

കെ.മുരളീധരന്‍ എംപി രമേശ് ചെന്നിത്തലയ്ക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

രമേശ് ചെന്നിത്തലയ്ക്ക് വെളിവ് നഷ്ടമായോ.. തലയ്ക്ക് വെളിവില്ലാതെ എന്തെങ്കിലും വിളിച്ച് പറയുമ്പോഴാണ് പിന്നീട് മാപ്പ് പറയേണ്ടി വരുന്നത്.. പ്രതിപക്ഷ നേതാവിന്‍റെ മാപ്പ് കേട്ട മുരളീധരന്‍റെ പ്രതികരണം.. കൂടെയുള്ളവര്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങിയിരിക്കുന്നു.. എന്ന പേരില്‍ കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഒരു പോസ്റ്റ്  സെപ്റ്റംബര്‍ 9ന് പങ്കുവെച്ചിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് തന്‍റെ പരാമര്‍ശം പിന്‍വലിച്ചു കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതെ കുറിച്ച് കോണ്‍ഗ്രസ് എംപിയായ കെ.മുരളീധരന്‍റെ പ്രതികരണം […]

Continue Reading

കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെതിരെ ശശി തരൂര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

വിവരണം പാര്‍ട്ടി വിട്ട് പോയി അലഞ്ഞ് തിരിഞ്ഞ് ഗതിയില്ലാതെ വീണ്ടും പാര്‍ട്ടിയില്‍ കയറിപ്പറ്റിയവരാണ് എന്നെ മര്യാദ പഠിപ്പിക്കാന്‍ വന്നിരിക്കുന്നത്.. കെ.മുരളീധരന് മറുപടിയുമായി ശശി തരൂര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മിലുള്ള വാക്ക്പോരിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന സാഹചര്യമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ ശശി തരൂര്‍ അനകൂലിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്കും നേതാക്കള്‍ തമ്മിലുള്ള വാക്ക്പോരിനും പലപ്പോഴും കാരണമായതെന്ന് മാധ്യമങ്ങള്‍ […]

Continue Reading

കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ വി.മുരളീധരന്‍ ശബരിമല സ്ത്രീപ്രവേശനത്തോട് അനകൂല നിലപാട് സ്വീകരിച്ചോ?

വിവരണം ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് വി.മുരളീധരന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. അനില്‍കുമാര്‍ പുളിയില എന്ന വ്യക്തിയാണ് ഇത്തരമൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ അ‌പ്‌ലോഡ് ചെയ്‌തിരിക്കുന്ന ഒരാള്‍. ഉത്തരവാദിത്തത്തില്‍ എത്തിയപ്പോള്‍ കാര്യം മനസിലായി എന്ന തലക്കെട്ട് നല്‍കിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600ല്‍ അധികം ഷെയറുകളും 150ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം- Archived Link എന്നാല്‍ കേന്ദ്ര മന്ത്രിയായി ഉത്തരവാദിത്തം […]

Continue Reading