എം‌വി ഗോവിന്ദന്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…

സിപിഎം സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമായ എംവി ഗോവിന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  “…ഭരണകൂടത്തിന്‍റെ ഭാഗമാണ്. ഇവിടെ പിണറായി വിജയന്‍റെ ഭരണകൂടമാണ് എന്നു പറയുന്നുണ്ടെങ്കിലും അത് ശുദ്ധ അസംബന്ധമാണ്. അതായത് നരേന്ദ്ര മോദിയുടെ ഭരണകൂടം തന്നെയാണ് കേരളത്തിലും….” ഈ വാചകങ്ങള്‍ ഒരു അഭിമുഖത്തിനിടെ എം‌വി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. അദ്ദേഹം മോദീയെ പുകഴ്ത്തി സംസാരിക്കുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള […]

Continue Reading

ആര്‍എസ്എസുമായി സഖ്യമുണ്ടാക്കാന്‍ മോഹന്‍ ഭാഗവത്തിനെ കാണുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം എഡിജിപി എം.ആര്‍.അജിത്ത് കുമാറിനെതിരായ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. എഡിജിപി ആര്‍എസ്എസിന്‍റെ ഇടനിലക്കാരനാണെന്നും തൃശൂര്‍ പൂരം കലക്കാന്‍ ആര്‍എസഎസുമായി ഗൂഢാലോചന നടത്തിയെന്ന് വരെയുള്ള ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിരുന്നു. പ്രതിപക്ഷം സിപിഎമ്മിനെതിരെയും ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിരല്‍ ചൂണ്ടിയരുന്നു. സിപിഎമ്മിനും പിണറായി വിജയനും വേണ്ടിയാണ് ആര്‍എസ്എസുമായി ഇടനിലക്കാരനായി എഡിജിപി നിന്നതെന്ന ആരോപണമാണ് പ്രതപിക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു […]

Continue Reading

ഈ വീട് എംവി ഗോവിന്ദന്‍ മാസ്റ്ററുടെതല്ല, സത്യമിതാണ്…

സിപിഐഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാൽ തുടരാൻ കഴിയാത്തതിനാൽ സിപിഐഎം പുതിയ സെക്രട്ടറിയായി എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനെ പാർട്ടി നിയോഗിച്ച വാര്‍ത്ത  മാധ്യമങ്ങളിലെല്ലാം വന്നിരുന്നു.  ഇതിനു ശേഷം അദ്ദേഹത്തെ പറ്റി ഒരു പ്രചരണം സൂക്ഷ്മ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം എം വി ഗോവിന്ദന്‍റെ വീടിന്‍റെ ചിത്രമാണ് എന്നവകാശപ്പെട്ട് കൊട്ടാരസദൃശ്യമായ ഒരു വീടിന്‍റെ ചിത്രമാണ് നല്‍കിയിട്ടുള്ളത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “പുതിയ സീപീയെം സംസ്ഥാന സെക്രട്ടറി MV […]

Continue Reading