സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആ വീഡിയോയിലുള്ള പാസ്റ്ററിനല്ല ഇപ്പോള്‍ കോവിഡ് 19 പോസിറ്റീവ് ആയത്..
എന്തൊക്ക ഡയലോഗ് ആരുന്നു പോലീസിനോടും ആരോഗ്യപ്രവർത്തകരോടും… എല്ലാം എന്റെ കർത്താവ് നോക്കിക്കോളും എനിക്ക് കൊറോണ വരില്ല ഞാൻ പ്രാർത്ഥിച്ചു സുഖപ്പെടുത്തും കൊറോണയെ ഭയമില്ല… അവസാനം കൊറോണ പാസ്റ്ററെയും പിടികൂടി😄😄 വാൽ.. ശാസ്ത്രത്തെ നോക്കി കൊഞ്ഞനംകുത്തിയാൽ ഇങ്ങനെ ഇരിക്കും 🤣🤣🤣 എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഒരു പള്ളീലച്ചന്‍ അല്ലെങ്കില്‍ ഒരു പാസ്‌റ്റര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിക്കാതെ പോലീസുകാരുമായും നാട്ടുകാരുമൊക്കെയായി തട്ടിക്കയറുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങള്‍ വഴി നാം എല്ലാ കണ്ടതാണ്. […]
Continue Reading