ഇത് ഫിറോസ് കുന്നംപറമ്പിലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് തന്നെയാണോ?

വിവരണം സമൂഹമാധ്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രമുഖനായ ഫിറോസ് കുന്നംപറമ്പലിന്‍റെ പേരില്‍ ഒരു രോഗിയുടെ ചികിത്സാസഹായ അഭ്യര്‍ത്ഥനയും പേ ടിഎം ക്യൂ ആര്‍ കോഡും കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍  പ്രചരിക്കുന്നുണ്ട്. പേ ടിഎം വഴി പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കാനാണ് പോസ്റ്റിലെ അഭ്യര്‍ത്ഥന.  Firos kunnamparambil palakkad എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും ജൂണ്‍ 24നാണ് പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍- തലച്ചോറിൽ ഗുരുതര ക്യാൻസർ ബാധിതനായ ഇദ്ദേഹത്തെ ദയവായി നിങ്ങളാൽ ആകും വിധം […]

Continue Reading