FACT CHECK: പഴങ്കഞ്ഞി ലോകത്തെ മികച്ച ആരോഗ്യദായക പ്രഭാതഭക്ഷണമായി UNESCO തിരഞ്ഞെടുത്തു എന്ന് വ്യാജ പ്രചരണം
കാലം എത്ര മാറിയാലും മലയാളികൾ ഗൃഹാതുരതയോടെ കരുതുന്ന ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. യുനെസ്കോ പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു എന്ന് പ്രചരിപ്പിക്കുന്ന ചില സാമൂഹ്യമാധ്യമ പോസ്റ്റുകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പഴങ്കഞ്ഞി ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ആണ് എന്ന് വ്യക്തമാക്കി യുനെസ്കോ നൽകിയ സർട്ടിഫിക്കറ്റിനോടൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “ഒടുവിൽ അർഹിച്ച അംഗീകാരം നമ്മുടെ പഴങ്കഞ്ഞിയെ തേടിയെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി യുനസ്കോ നമ്മുടെ പഴങ്കഞ്ഞിയെ തെരഞ്ഞെടുത്തിരിക്കുന്നു നമ്മൾ മലയാളികൾ ഏവർക്കും ഇത് അഭിമാനത്തിന് നിമിഷങ്ങൾ.” […]
Continue Reading