പി.സി.ജോര്‍ജ്ജിന്‍റെ അറസ്റ്റിനെതിരെ കെ.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം മതവിദ്വേഷ പരാമര്‍ശത്തിന്‍റെ പേരില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ ജോര്‍ജിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപി നേതാവായ പി.സി.ജോര്‍ജ്ജിന് ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് പ്രചരണം. മതവിദ്വേഷം വളർത്തുന്ന രീതിയിൽ ചാനൽ ചർച്ച യിൽ സംസാരിച്ച തിനാണ് പീസി ജോർജിനെ അറസ്റ്റ് ചെയ്തത്. അതിനെ നിങ്ങൾ പ്രതികാരനടപടിയായി ചിത്രീകരിക്കുന്നതിന്റെ അർഥം ജോർജിന്റെ പ്രവർത്തിയെ നിങ്ങൾ ന്യായീകരിക്കുന്നുവെന്നല്ലേ? അല്ലെങ്കിലും […]

Continue Reading

ഈ വീഡിയോയില്‍ പി.സി.ജോര്‍ജിന്‍റെ പരാമര്‍ശം കെ.സുരേന്ദ്രനെതിരെയാണോ? വസ്‌തുത അറിയാം..

വിവരണം പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി അംഗത്വം സ്വീകരിച്ച പി.സി.ജോര്‍ജ്ജ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്‍റണിയെ പ്രഖ്യാപിച്ച ശേഷം പി.സി.ജോര്‍ജ്ജ് പരസ്യമായി തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അനിലിന് പത്തനംതിട്ടയെ കുറിച്ച് അറിയില്ലായെന്നും സഭയുടെയും എൻഎസ്എസിന്‍റെയും പിന്തുണ തനിക്കായിരുന്നു എന്നും പ്രവര്‍ത്തകര്‍ക്ക് താന്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നു. അതെ സമയം എൻ‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളിയുടെ എസ്എന്‍ഡിപി യോഗം ജനറല്‍ […]

Continue Reading

പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പിടികൂടിയപ്പോഴുള്ള വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം…

വിവരണം എറണാകുളം വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തിന് പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത് അദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ഇതാ അദ്ദേഹത്തെ പീഡന കേസില്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് ജൂലൈ രണ്ടിന് വീണ്ടും പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ദിവസം പി.സി.ജോര്‍ജ്ജ് പോലീസിന്‍റെ ബസില്‍ ഇരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൈകൂപ്പുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പീഡന കേസില്‍ പിന്നെയും പോലീസ് അറസ്റ്റ് […]

Continue Reading