മദ്രസ അദ്ധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു… 

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി ദേശീയ  ബാലാവകാശ കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഈയിടെ കത്തയച്ചിരുന്നു. മദ്രസകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നാണ്   ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം. ഇതിന്റെ പശ്ചാത്തലത്തിൽ പഴയ ഒരു പോസ്റ്റ് വീണ്ടും വൈറലാകുന്നുണ്ട്.  പ്രചരണം  മദ്രസ അദ്ധ്യാപകര്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ശമ്പളം നല്‍കുന്നതെന്നും ഒരു വര്ഷം അത് 7500 കോടി രൂപയ്ക്ക് […]

Continue Reading

പടിക്കെട്ടുകള്‍ കയറാൻ കഴിയാത്ത വൃദ്ധയുടെ പരാതി പരിഹരിക്കാനെത്തുന്നത് ജില്ലാ കളക്ടറാണ്, ജഡ്‌ജിയല്ല…

വിവരണം പടിക്കെട്ടുകള്‍ കയറാൻ കഴിയാത്ത വൃദ്ധയുടെ പരാതിക്ക് പരിഹാരവുമായി താഴേയ്ക്ക് ഇറങ്ങി വന്ന ജഡ്‌ജ്‌  എന്ന വാര്‍ത്ത  സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും നിങ്ങള്‍ വായിച്ചു കാണും.  archived link FB post പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്:  “തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലാ കോടതിയിലാണ് ഈ സംഭവം. കോടതിയുടെ പടികൾ കയറാൻ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബഹുമാനപ്പെട്ട ജഡ്ജി ശ്രീ അബ്ദുൽ ഹസീം ഒന്നാം നിലയിൽ നിന്ന് പടിയിറങ്ങി വന്നു. എന്നിട്ട് ആ പടിക്കെട്ടിലിരുന്ന് അവർക്ക് […]

Continue Reading

60 വയസ്സ് കഴിഞ്ഞവർക്ക് 10000 രൂപ പെൻഷൻ നല്‍കാന്‍ മോദി സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്ത തെറ്റാണ്…

വിവരണം കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയർന്നുകേൾക്കുന്ന ഒരു ആവശ്യമാണ് പ്രായമേറിയ സാധാരണ ജനങ്ങള്‍ക്ക് സ്ഥിരമായ പെൻഷൻ പദ്ധതികൾ വേണമെന്നുള്ളത്.  മുമ്പ് സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുമേഖല ജീവനക്കാര്‍ക്കും  മാത്രമായിരുന്നു പെൻഷൻ. പിന്നീട് സ്വകാര്യ കമ്പനികളും പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ സർക്കാരിൻറെ വിവിധ ഇനം പെൻഷൻ പദ്ധതികൾ ഇപ്പോള്‍ നിലവിലുണ്ട്.  കൂടാതെ പല ഇൻഷുറൻസ് കമ്പനികളും പെൻഷൻ പദ്ധതികളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിനിടെ ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ക്യാമ്പയിൻ നമ്മൾ കണ്ടു വരുന്നുണ്ട്. എല്ലാവർക്കും ഒരേ […]

Continue Reading

ബച്ചനും കുടുംബത്തിനും പെൻഷൻ നൽകാൻ യുപി സർക്കാർ തീരുമാനിച്ചു എന്ന 2015 ലെ വാർത്ത ഇപ്പോഴത്തേത് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നു

വിവരണം  ഇപ്പോഴെങ്കിലും തോന്നിയല്ലോ പെൻഷൻ കൊടുക്കാൻ പാവങ്ങൾ റേഷൻ അരി മേടിക്കാൻ വകയില്ലാത്ത ശംഭോ മഹാദേവ എന്ന അടിക്കുറിപ്പുമായി അമിതാഭ് ബച്ചനും കുടുംബത്തിനും പ്രതിമാസം 50000 രൂപ വീതം പെൻഷൻ. ഉത്തർപ്രദേശ് സർക്കാർ എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഒന്നിച്ചുള്ള ഒരുചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB post അമിതാഭ് ബച്ചന് യുപി സർക്കാർ 50000 രൂപ പെൻഷൻ നൽകാൻ തീരുമാനിച്ചത് ഇപ്പോഴൊന്നുമല്ല. അത് 2015 […]

Continue Reading