FACT CHECK – ശബരിമലയിലെ അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാര്‍ തുക ഉപയോഗിച്ചെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം #സ്വാമി_ശരണം #മോദിസർക്കാരിന്_അഭിനന്ദനങ്ങൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം കേന്ദ്ര സർകാർ ഫണ്ടുപയോഗിച്ഛാണ് നിർമിച്ചിരിക്കുന്നത് 24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം കൊടുക്കാൻ കഴിയുന്നതാണ് ഇത്.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading

പിണറായി വിജയന്‍റെ ഈ ചിത്രം കർണ്ണാടകയിലേതല്ല.. കാസർഗോഡ് നിന്നുള്ളതാണ്…

വിവരണം കർണാടകത്തിൽ നിന്നുമൊരു കാഴ്ച കമ്മ്യൂണിസം വളരുകയാണ് പിണറായി യിലൂടെ.. അഭിമാനം… എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം കന്നഡ ഭാഷയിലെ എഴുത്തുകൾ കാണാം.  archived link FB post കർണ്ണാടകയിൽ  പിണറായി വിജയന്‍റെ ചിത്രം കമ്മ്യുണിസ്റ്റുകാർ പ്രചരിപ്പി ക്കുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. എന്നാൽ ഈ ചിത്രം കാസർഗോഡ് ജില്ലയിലെ ഉപ്പളയിൽ നിന്നുമുള്ളതാണ്. അല്ലാതെ കര്‍ണ്ണാടകയിലെതല്ല. ` ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാം വസ്തുതാ […]

Continue Reading