അതിമാരക വിഷമുള്ള പുഴുവിന്‍റെ സാന്നിദ്ധ്യം കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം കര്‍ണാടകയിലെ പരുത്തി തോട്ടത്തിലെ അപകടകാരിയായ പുഴുവിനെ കുറിച്ചുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വാട്‌സാപ്പിലാണ് ഭയപ്പെടുത്തുന്ന ചില ചിത്രങ്ങള്‍ സഹിതം പുഴുവിനെ കുറിച്ചുള്ള സന്ദേശം പ്രധാനമായും പ്രചരിക്കുന്നത്. കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിന്‍റെ ചിത്രം. കടി കിട്ടിയാല്‍ അഞ്ച് മിനിറ്റിനുള്ളല്‍ മരണം ഉറപ്പാണ്. ഇവ പാമ്പിനേക്കാള്‍ വിഷമുള്ളവയാണ്. എല്ലാവര്‍ക്കും പ്രത്യേകിച്ച് കൃഷിക്കാര്‍ക്ക് ഷെയര്‍ ചെയ്യുക എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.  രണ്ട് പേര്‍ ഒരു തോട്ടത്തില്‍ മരിച്ച് കിടക്കുന്ന ചിത്രവും ഇതോടൊപ്പം പുഴുവില്‍ നിന്നും വിഷമേറ്റ് […]

Continue Reading

FACT CHECK – ഉപ്പ് പൊടിയിലെ മാരക വിഷം കണ്ടെത്താനുള്ള പരീക്ഷണമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ശാസ്ത്രീയ പരീക്ഷണങ്ങളും കൗതുകങ്ങളുമൊക്കെയായി നിരവധി യൂട്യൂബ് ചാനലുകള്‍ മലയാളികള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു വ്ളോഗറിന്‍റെ പരീക്ഷണ വീഡിയോ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. നമ്മള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന്‍റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഉപ്പിലുള്ള വിഷാംശം കണ്ടെത്താനുള്ള പരീക്ഷണമെന്ന പേരിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് ഗ്ലാസുകളിലേക്ക് നാരങ്ങ നീര് ഒഴിക്കുകയും പിന്നീട് കുറച്ച് കഞ്ഞിവെള്ളം ഒഴിക്കുകയും ഒടുവില്‍ ഒരു ഗ്ലാസിലേക്ക് കല്ലുപ്പും മറ്റൊന്നിലേക്ക് പൊടി ഉപ്പും ചേര്‍ക്കുന്നു. പൊടി ഉപ്പ് ചേര്‍ത്ത ഗ്ലാസിലെ ലായനിയുടെ […]

Continue Reading

FACT CHECK – ‘ബ്രോയിലര്‍ കോഴിയിലെ മാരക കെമിക്കല്‍ ഉപയോഗം’ എന്ന വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പുള്ളത്.. വസ്‌തുത അറിയാം..

വിവരണം കോഴി ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു വാര്‍ത്തയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രോയിലര്‍ കോഴി ഇറച്ചി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.. എന്ന തലക്കെട്ട് നല്‍ക്കെട്ടോടെയാണ് പ്രചരണം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബ്രോയിലര്‍ കോഴികളില്‍ 14 തരത്തിലുള്ള കെമിക്കലുകളാണ് ചേര്‍ക്കുന്നതെന്നും ചത്ത കോഴികളില്‍ ഫോര്‍മലിന്‍ പോലെയുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നു എന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

FACT CHECK – വിഷാംശമുള്ളതും ഇല്ലാത്തതുമായ പച്ചക്കറികളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടോ? വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ വിഷാംശമുള്ളതും ഇല്ലാത്തതും തരം തരിച്ച് സര്‍ക്കാര്‍ പട്ടിക ഇറക്കി എന്ന പേരിലൊരു സന്ദേശം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറായ 9049053770 എന്ന നമ്പറിലേക്ക് നിരവധി പേര്‍ ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ ബന്ധപ്പെടുകയും ചെയ്തു. വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്- വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം […]

Continue Reading

കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കുന്നത് അപകടകരമോ?

വിവരണം *നാട്ടറിവ്*  പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെയോ കുളത്തിന്റെയോ കരയിലായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. നില്ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയും ചെയ്യും. എന്നാൽ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാൻ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോൾ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാൻ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ […]

Continue Reading