റോഡിന്‍റെ നടുക്കുള്ള കുഴിയില്‍ വീണ ലോറിയുടെ പഴയ ചിത്രം കേരളത്തിലെ നിലവിലെ അവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

കേരളത്തിലെ റോഡില്‍ കുഴിയില്‍ വീണു കിടക്കുന്ന ലോറിയുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം നിലവിലെതല്ല എന്ന് കണ്ടെത്തി. ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റോഡിന്‍റെ നടുക്കുള്ള ഒരു കുഴിയില്‍ വീണു കിടക്കുന്ന ലോറിയെ കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “മാവേലി കൊടുത്തുവിട്ട സാധനങ്ങളുമായി ആദ്യ വണ്ടി എത്തി…” പോസ്റ്റിന്‍റെ […]

Continue Reading

പ്രതിഷേധത്തിന് റോഡിന്‍റെ നടുവില്‍ ലീഗ് നട്ട വാഴയുടെ മുകളില്‍ പി.കെ. ഫിറോസിന്‍റെ പോസ്റ്ററിന്‍റെ ചിത്രം വ്യാജമാണ്…

കുറച്ച് ദിവസങ്ങളായി കേരളത്തിലെ റോഡുകളുടെ ദുരവസ്ഥയെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ഇതിനിടെയാണ് മുസ്ലിം ലീഗ് റോഡില്‍ വെള്ളം നിറഞ്ഞ കിടക്കുന്ന ഒരു കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചത്. റോഡില്‍ നട്ട വാഴയുടെ മുകളില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ ഫോട്ടോയും മുകളില്‍ വാഴ എന്നും ആലേഖനം ചെയ്ത ഒരു പോസ്റ്ററിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം വ്യാജമാണ്. ഞങ്ങള്‍ ഈ […]

Continue Reading

കേരളത്തിലെ റോഡുകള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ പഴയതും സംസ്ഥാനവുമായി ബന്ധമില്ലാത്തതും…

കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രങ്ങളില്‍ രണ്ടെണ്ണം കേരളത്തിലെതല്ല, അവശേഷിക്കുന്ന ചിത്രം ഏകദേശം 8 കൊല്ലം പഴയതാണ്. എന്താണ് ചിത്രങ്ങളുടെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം. ആദ്യം സമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റോഡില്‍ വലിയ കുഴികള്‍ കാണിക്കുന്ന മൂന്ന് ചിത്രങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

FACT CHECK: കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ഈ വൈറല്‍ ചിത്രം നിലവിലേതല്ല; സത്യാവസ്ഥ അറിയൂ…

എല്‍.ഡി.എഫ്. ഭരണത്തില്‍ കേരളത്തിലെ ഒരു റോഡിന്‍റെ ദുരവസ്ഥ കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ജനങ്ങളുടെ ഇടയിലും മാധ്യമങ്ങളിലും വലിയൊരു ചര്‍ച്ച വിഷയമാണ്. സമുഹ മാധ്യമങ്ങളിലും കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ചുണ്ടി കാണിച്ച് എല്‍.ഡി.എഫ്. സര്‍ക്കാറിന്‍റെ കെ-റെയില്‍ പദ്ധതിയെയും പലരും ട്രോള്‍ ചെയ്തിട്ടുണ്ട്. […]

Continue Reading

FACT CHECK – ബസിനും വഞ്ചിക്കും പോകാന്‍ കഴിയുന്ന തകര്‍ന്ന റോഡിന്‍റെ ചിത്രം ഇപ്പോഴുള്ളതാണോ? എന്താണ് വസ്‌തുതയെന്ന് അറിയാം..

കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളായ സംസ്ഥാന പാതയും ദേശീയ പാതയുമെല്ലാം പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് പ്രധാനമായും റോഡിന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായത്. റോഡ് പുനര്‍നിര്‍മ്മിക്കാനും കാലതാമസം വന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയും പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതെ സമയം കാലാവസ്ഥ അനുകൂലമായതോടെ പൊതുമരാതമതത്ത് വകുപ്പ് റോ‍ഡ് നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരു തകര്‍ന്ന റോഡിലൂടെ കെഎസ്ആര്‍ടിസിയും ഇതെ റോഡിലെ വെള്ളക്കിട്ടിലൂടെ വള്ളവും തുഴഞ്ഞു പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍റെ കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ എന്‍റെ […]

Continue Reading

FACT CHECK: റോഡിലെ കുഴികളുടെ മുകളിലൂടെ അപകടപരമായി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല…

കേരളത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ അപകടപരമായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വാഹങ്ങള്‍ കുഴികളിലൂടെ അപകടപരമായി സഞ്ചരിക്കുന്നതായി കാണാം. ഈ റോഡ്‌ കേരളത്തിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “😎🤣#kറെയിൽ നിർമ്മിക്കാൻ പോകുന്ന കേരള സർക്കാർ അതി നൂതന മാതൃകയിൽ […]

Continue Reading

FACT CHECK – ഈ ചിത്രം കേരളത്തിലെ റോഡിന്‍റേതല്ല.. പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കോവിഡ് മഹാമാരിയിയെ തുടര്‍ന്ന് പ്രളയവും മറ്റ് പ്രതിസന്ധികളും കേരളത്തെ വരിഞ്ഞ് മുറുകിയപ്പോള്‍ ഇതിന്‍റെയൊപ്പം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന മറ്റൊന്നാണ് കേരളത്തിലെ ചില പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ. പ്രതികൂല കാലാവസ്ഥ മൂലം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പല ഇടങ്ങളിലും അപകടകരമായ കുഴി രൂപപ്പെടുകയും പല അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലും അല്ലാതെയുമെല്ലാം ഉയര്‍ന്നിട്ടുമുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. വലിയ ഗര്‍ത്തങ്ങള്‍ പോലെ തകര്‍ന്ന […]

Continue Reading