FACT CHECK: നീരാവി ശ്വസിക്കുന്നത് കോവിഡ് പ്രതിരോധത്തിന് സഹായകരമാണെന്നറിയിച്ച് എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്…

പ്രചരണം  കോവിഡ് മഹാമാരി വ്യാപനം നിയന്ത്രണാതീതമായി ഉയരുമ്പോള്‍ പരിഭ്രാന്തരായ ആളുകള്‍ തങ്ങളുടെ പക്കലെത്തുന്ന ഏതു തരം ചികിത്സയെ കുറിച്ചുള്ള അറിവുകളും പിന്തുടരാന്‍ തീരുമാനിക്കുന്ന മാനസികാവസ്ഥയിലേയ്ക്ക് നയിക്കപ്പെടും. സാമൂഹ്യ മാധ്യമങ്ങള്‍ ഇതിന് വലിയൊരു പങ്കു വഹിക്കുന്നുണ്ട്.  ഇത്തരത്തില്‍ കോവിഡ് പ്രതിരോധത്തിനായി നീരാവി പിടിക്കുന്നത് ഫലപ്രദമാണ് എന്നും എങ്ങനെയാണ് നീരാവി പിടിക്കേണ്ടത് എന്നും എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു സന്ദേശം ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  എയർ മാർഷൽ അശുതോഷ് ശർമ, ചെസ്റ്റ്ഫിസിഷ്യൻ, പൾമോണോളജിസ്റ്റ് കമാൻഡ് […]

Continue Reading

കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്ന് തെറ്റായ പ്രചരണം

വിവരണം  കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗാചാര്യനും പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ ഫൗണ്ടറുമായ ബാബാ രാംദേവ് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നടുവിൽ ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ചിത്രമാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്. archived link FB post നിരവധി ആളുകൾ ഇതേ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത തെറ്റാണെന്നും ബാബാ രാംദേവിനെ ഗോമൂത്രം കുടിച്ചു അവശനിലയിലായതു കൊണ്ടല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും വിവരിച്ചു കൊണ്ട് ഏഷ്യാനെറ്റ് ഒരു വാർത്ത […]

Continue Reading