ഹഥ്രാസില്‍ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെപ്പേര്‍ മരിക്കാനിടയായ ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് പുരി രഥയാത്രയുടെ വീഡിയോ…
ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ ഈയിടെ ആത്മീയ ആചാര്യന്‍ നടത്തിയ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം തുറസ്സായ മൈതാനത്ത് സൂചി കുത്താന്‍ ഇടയില്ലാത്തവണ്ണം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ കാണാം. ദൂരെയായി ക്ഷേത്രോല്‍സവത്തിലെ പോലുള്ള ഒരു രഥം കാണുന്നുണ്ട്. തിങ്ങിയ ജനക്കൂട്ടം ഉന്തും തള്ളും ഉണ്ടാക്കുന്നതും സുരക്ഷക്കായി കെട്ടിയിട്ടുള്ള ബാരിക്കേഡുകള്‍ തകര്‍ന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉത്തർപ്രദേശിലെ ഹത്രാസിൽ ഭോലേ ബാബ എന്നറിയപ്പെടുന്ന നാരായൺ സാക്കർ […]
Continue Reading