വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ ഡി‌വൈ‌എഫ്‌ഐയുടെ നോട്ടീസ് പതിച്ച പൊതിച്ചോര്‍ വിതരണം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത് 2016 ലെ ചിത്രം… 

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ മത-രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകള്‍ സേവനവുമായി രംഗത്തുണ്ട്. ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അവരുടെ പേരില്‍ ലേബല്‍ ഒട്ടിച്ച് ഭക്ഷണപ്പോത്തികള്‍ വിതരണം ചെയ്തുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ഡി‌വൈ‌എഫ്‌ഐയുടെ പേരുള്ള നോട്ടീസ് ചേര്‍ത്ത് പൊതിഞ്ഞ പൊതിച്ചോറിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. വയനാട്ടില്‍ ഡി‌വൈ‌എഫ്‌ഐ ഇങ്ങനെ പൊതിച്ചോര്‍ വിതരണം ചെയ്യുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് 👆DYFI യുടെ നോട്ടീസ് വെച്ച് […]

Continue Reading

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അരി കടത്തിയെന്നാരോപിച്ച് 2018  പ്രളയകാലത്തെ, പരുമല നിന്നുള്ള പഴയ ദൃശ്യങ്ങള്‍ വ്യാജ വിവരണത്തോടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നു… 

വയനാട്ടിലെ ദുരന്തമുഖത്ത് അവശേഷിക്കുന്നവര്‍ക്ക് ഇനി വേണ്ടത് കൈത്തങ്ങാണ്. ഉറ്റവരും ഉടയവരും ഇതുവരെയുള്ള സമ്പാദ്യങ്ങളും എല്ലാം ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായരെ സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നുണ്ട്. ദുര്‍താശ്വാസ ക്യാമ്പിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കള്‍ പലയിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുണ്ട്.  വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അരി മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  “പരുമല സി‌പി‌എം ലോക്കല്‍ സെക്രട്ടറി ഷാജിയുടെ നേതൃത്വത്തില്‍ അരി കടത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്… ദിവസവുമുള്ള പരിപാടിയാണ്… […]

Continue Reading

സംഘപരിവാര്‍ നടത്തുന്ന ദുരിതാശ്വാസ ക്യാംപിലെ ചിത്രമാണോ ഇത്?

വിവരണം കനത്ത മഴയെ തുടർന്ന് പഴയങ്ങാടി പുഴയിലെ വെള്ളം ക്രമാതീതമായി ഉയർന്നപ്പോൾ. വീട് വിട്ടു ഇറങ്ങേണ്ടി വന്ന മാടായി പാറ നിവാസികൾക്ക് താത്കാലികമായി സംഘം ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ ഇന്ന് നടന്ന ഉച്ച ഭക്ഷണ വിതരണം.. പൊള്ളയായ കണക്കുകൾ പറയാനല്ല മാനവ സേവയാണ് മാധവ സേവയെന്നു ജനങ്ങളെ ബോധിപ്പിക്കാൻ ആണ് സംഘം ശ്രമിക്കുന്നത് എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിലായി ഒരു ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഗ്രൂപ്പില്‍ സശീഷ് […]

Continue Reading