ഹരിഹരനൊപ്പം എന്ന പേരില്‍ സമൃതി പരുത്തിക്കാടിന്‍റെ ഈ ചിത്രം വ്യാജമായി നിര്‍മ്മിച്ചത്.. വസ്‌തുത അറിയാം..

വിവരണം കെ.കെ.ഷൈലജ ടീച്ചര്‍ക്കും നടി മഞ്ചുവാര്യര്‍ക്കുമെതിരെ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍ ലൈംഗിക ചുവയോടെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. വിവാദമായതോടെ ഖേദപ്രകടനവുമായി ഇയാള്‍ രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ സമൃതി പരുത്തിക്കാട് ഞാന്‍ ഹരിഹരനൊപ്പം എന്ന് എഴുതിയ പേപ്പര്‍ ഉയര്‍ത്തി നിന്ന് ഐഖ്യദാര്‍ഢ്യം പ്രകടിപ്പിച്ചു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ എറവ് ബ്രാഞ്ച് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ […]

Continue Reading

ആര്‍എംപി സംസ്ഥാന സെക്രട്ടറി ഷാഫി പറമ്പിലിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം എസ്‌ഡിപിഐ ഇത്തവണ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന ആഹ്വാനം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ഇതാ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) യുഡിഎഫിനെ പിന്തുണയ്ക്കുന്ന വടകരയിലെ പ്രബല കക്ഷിയുടെ സംസ്ഥാന സെക്രട്ടറി എന്‍.വേണു യുഡിഎഫിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എസ്‌ഡിപിഐ ബന്ധം തിരിച്ചടിയായെന്നും വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം സ്ഥാനാര്‍ത്ഥിക്ക് ഇല്ലാതെ പോയി എന്നും എന്‍.വേണു പറഞ്ഞു എന്നുമാണ് പ്രചരണം. 24 ന്യൂസ് ലോഗോ സഹിതം ട്രെന്‍ഡ് ഇന്‍ കേരള […]

Continue Reading

FACT CHECK – കെ.കെ.രമ യുഡിഎഫിനെ തള്ളി പറഞ്ഞു എന്ന പ്രചരണം തെറ്റ്.. വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചത്.. വസ്‌തുത അറിയാം..

വിവരണം നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് രമ അപ്പോ വോട്ട് കൊടുത്ത യൂഡീഎഫുകാർ ആരായി… എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് മലയാളം ചാനലിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഞാന്‍ ജയിച്ചത് എന്‍റെ കഴിവുകൊണ്ട്. സ്വതന്ത്ര ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.. എന്നതാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിലും നല്‍കിയിരിക്കുന്നത്. ബുഹാരി ഷംസുദ്ദീന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived […]

Continue Reading