സ്ത്രീ സുരക്ഷയ്ക്കായി പോലീസ് ഹെല്‍പ്പ് ലൈനും യാത്ര പദ്ധതിയും..? പ്രചരിക്കുന്നത് വ്യാജ സന്ദേശം…

ജനാധിപത്യ വ്യവസ്ഥ ശക്തമാകുന്നത് സ്ത്രീകളുടെ അന്തസ്സും അഭിമാനവും സുരക്ഷയും സംരക്ഷിക്കപ്പെടുമ്പോഴാണ്. മനുഷ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകള്‍ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പുറമെയാണ് അവരുടെ സ്വകാര്യത ലംഘിക്കുന്ന അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീ സുരക്ഷയ്ക്കായി കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ സംസ്ഥാന പോലിസ് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനം എന്ന പേരില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  “വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 […]

Continue Reading

BFF എന്ന് ടൈപ്പ് ചെയ്‌താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍ കഴിയുമോ?

വിവരണം കമന്‍റ് ബോക്‌സില്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യു.. പച്ച നിറം വന്നാല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണ്.. ഇത്തരം ഒരു പ്രചരണം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്‍റെ ചിത്രം സഹിതമാണ് ഇത്തരമൊരു പോസ്റ്റ് ചങ്ങാതിക്കൂട്ടം എന്ന പേരിലുള്ള ഒരു പേജില്‍ ജൂണ്‍ 24ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 173ല്‍ അധികം ലൈക്കുകളും, 1,400ല്‍ അധികം കമന്‍റുകളും, 12ല്‍ അധികം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ ബിഎഫ്എഫ് എന്ന് […]

Continue Reading