24 ന്യൂസിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് സന്ദീപ് വാര്യരെയും ക്ഷമ മൊഹമ്മദിനെയും കുറിച്ചുള്ള വ്യാജവാര്‍ത്ത
പാലക്കാട് ഉപതെരെഞ്ഞെടുപ്പിനു മുന്‍പ് മുന്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വലിയൊരു ചര്‍ച്ച വിഷയമായി. ബിജെപി വിടാനുള്ള കാരണം ബിജെപി സംസ്ഥാന പ്രസിഡന്‍റ കെ. സുരേന്ദ്രനാണെന്ന് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതെ സമയം ‘സന്ദീപ് വാര്യര്‍ പ്രസക്തമായ വ്യക്തിയല്ല’ എന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡെകര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം കോണ്‍ഗ്രസ് നേതാവായ ക്ഷമ മുഹമ്മടുമായുള്ള പ്രണയബന്ധം എന്ന തരത്തില്‍ 24 ന്യൂസിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നുണ്ട്. […]
Continue Reading