വയോധികയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ ശേഷം കൈകള്‍ കഴുകി സുരേഷ് ഗോപി..? പ്രചരണം വ്യാജം…

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ആരാധികയായ വയോധികയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം   വയോധികയായ ആരാധിക സുരേഷ് ഗോപിയുടെ അടുത്തുവന്ന്  കൈകളില്‍ പിടിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സംസാരിക്കുന്നതും തുടര്‍ന്ന് കുപ്പിയിലെ വെള്ളം ഉപയോഗിച്ച് കൈകള്‍ കഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം. വയോധികയെ  തൊട്ടതിലുള്ള ബുദ്ധിമുട്ട് കാരണമാണ് സുരേഷ് ഗോപി കൈകള്‍ കഴുകിയതെന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “തമ്പുരാന് അയിത്തം..ഇവനാരാ… തെണ്ടി…അമ്മയേക്കാൾ പ്രായമുള്ള ഒരമ്മയെ നിർത്തി അപമാനിക്കാൻ എങ്ങനെ മനസുവന്നു കഷ്ട്ടം […]

Continue Reading