ഇസ്രായേൽ സൈനികര്‍ക്ക് നേരെ നിര്‍ഭയത്തോടെ വാഗ്വാദം നടത്തുന്ന പാലസ്തീന്‍ കുട്ടികള്‍… പ്രചരിക്കുന്ന വീഡിയോ 2012 ലേതാണ്…
ഇസ്രായേൽ-ഹമാസ് പോര്‍വിളിയും അക്രമവും തുടരുകയാണ്. യുദ്ധവുമായി ബന്ധപ്പെട്ട് വരുന്നവയില്‍ പിഞ്ചു കുഞ്ഞുങ്ങളെ നിര്‍ദ്ദയം കൊലപ്പെടുത്തുന്നുവെന്ന മനസ്സാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകളും ഉള്‍പ്പെടും. ഇതിനിടെ സൈനികര്‍ക്ക് നേരെ ഏതാനും കുട്ടികള്‍ നിര്‍ഭയത്തോടെ സധൈര്യം വാഗ്വാദം നടത്തുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. സൈനികര്‍ കുട്ടികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ നടന്നുവരുന്ന യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ കുഞ്ഞുങ്ങൾക്ക് ഉറപ്പുണ്ട് ഈ സൈന്യം തങ്ങളെ ഒന്നും ചെയ്യില്ല എന്ന് 🥰🥰🥰. ഹമാസിന്റെ മുമ്പിൽ ഇത് […]
Continue Reading