ഐസ് തലവന്‍ കേരളത്തെ കുറിച്ച് പറഞ്ഞ പ്രസ്താവന എന്ന തരത്തില്‍ മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ലാ. പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രസ്താവന ഇറക്കി. കേരളത്തില്‍ നിരോധനമില്ലെങ്കിലും വിരളമായ തീയറ്ററുകളില്‍ മാത്രമാണ് സിനിമ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതെ സമയം ഐഎസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശയത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു സിനിമ ഇറങ്ങാന്‍ പോകുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇന്ത്യ അതില്‍ നിന്നും പിന്മാറണം. ഞങ്ങളുടെ […]

Continue Reading

‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നും 32,000 ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്‌ലിം മതം സ്വീകരിച്ച് സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയി എന്ന് അവകാശപ്പെട്ടാണ് സിനിമയുടെ ട്രയിലര്‍ പുറത്തിറക്കിയതും. ഇതോടെ സിനിമ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ളതാണെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രീം കോടതി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും […]

Continue Reading

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തി‍യുടെ ജീവിത കഥ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ കഥയുടെ പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും എഴുത്തുകാരിയുമായ സുധ മൂര്‍ത്തിയെ (ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ ഭാര്യ) കുറിച്ചുള്ള ഒരു കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വൈറാലാകുകയാണ് ഈ സന്ദേശം. ഫിറോസ് മുഹമ്മദ് അലി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 92ല്‍ അധികം റിയാക്ഷനുകളും 26ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം- ജീവനുള്ള ഒരു കഥ ! മുംബൈയിൽ […]

Continue Reading

മലപ്പുറം കലക്റ്റര്‍ റാണി സോയിമോയിയുടെ ജീവിതകഥ… പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യമിതാണ്…

മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയിയുടെ ജീവിത കഥയില്‍ നിന്നുള്ള ഒരു മോട്ടിവേഷണൽ സന്ദേശം നിങ്ങളിൽ പലരും  സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനോടകം കണ്ടിട്ടുണ്ടാവും. പ്രചരണം  മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയി കോളേജ് വിദ്യാർഥികളുമായി നടത്തിയ സംഭാഷണമാണ് പ്രചരിക്കുന്നത്.  ജാർഖണ്ഡിലെ ഗ്രാമത്തിൽ മൈക്ക മൈനിങ് ഉപജീവനമാക്കിയ ഒരു ദരിദ്ര കുടുംബത്തിൽ നിന്നും പഠിച്ച് കളക്ടറായി എത്തിയ റാണി എന്തുകൊണ്ടാണ് മേക്കപ്പ് ഉപയോഗിക്കാത്തത് എന്ന് വിദ്യാർഥികൾ ചോദിച്ചു, അതിന് അവർ നൽകിയ മറുപടിയുമാണ് മോട്ടിവേഷണല്‍  സന്ദേശത്തിന്‍റെ രൂപത്തിൽ പ്രചരിക്കുന്നത്.   കളക്ടർ […]

Continue Reading