ടെക്സസിലുണ്ടായ മിന്നല്‍പ്രളയത്തിന്‍റെ വീഡിയോ എന്ന് പ്രചരിപ്പിക്കുന്നത് പഴയ, ബന്ധമില്ലാത്ത ദൃശ്യങ്ങള്‍

അമേരിക്കയിലെ ടെക്സസില്‍ അടുത്തിടെയുണ്ടായ മിന്നല്‍ പ്രളയം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും 130 ലധികം പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. പ്രളയത്തിന്‍റെ ഭീകരത എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്‍റെ ശക്തിയില്‍ അനേകം കാറുകള്‍ കളിപ്പാട്ടം കണക്ക് ഒഴുകിപ്പോകുന്നതും പ്രളയ ജലം പലയിടത്തും ഇരച്ചെത്തി കെട്ടിടങ്ങളും ലോറിയും മറ്റും നിലതെറ്റി വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീഴുന്നതും ദൃഷ്യങ്ങളില്‍ കാണാം. ഇത് ടെക്സാസില്‍ 2025 ജൂലൈ അഞ്ചിനുണ്ടായ മിന്നല്‍പ്രളയത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അമേരിക്ക […]

Continue Reading

ആയിരക്കണക്കിന് കാക്കകളുടെ ഈ ഫെസ്ബൂക്ക് ലൈവ് ദൃശ്യങ്ങള്‍ റിയാദിലെതല്ല…

ഒരു മാളിന്‍റെ മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനു നേര്‍ക്ക് ആയിരക്കണക്കിന് കാക്കകള്‍ ആക്രമിക്കുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രച്ചരിക്കുകെയാണ്. കാറിന്‍റെ ഉള്ളില്‍ നിന്ന് തനിക്ക് നേരെ ഈ കിളികള്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒരു സ്ത്രി തന്‍റെ ഫെസ്ബൂക്ക് പ്രൊഫൈല്‍ ലൈവ് നടത്തിയ ദൃശ്യങ്ങലാണ്. ഈ സംഭവം നടന്നത് സൗദി അറേബ്യയുടെ തലസ്ഥാന നഗരം റിയാദിലാന്നെന്ന്‍ അവകാശപ്പെട്ട് പലരും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ റിയാദിലെതാണോ എന്നറിയാന്‍ പലരും അന്വേഷണത്തിനായി ഈ വീഡിയോ ഞങ്ങള്‍ക്ക് […]

Continue Reading