ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രി‍ഡ്‌ജ് പദ്ധതി സംരംഭകര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ‍്‌ജ് നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകളാണ് കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് സാഹസിക വിനോദ സഞ്ചാരത്തിനായി ഫ്ലോട്ടിങ് ബ്രിഡ്‌ജ് എന്ന പുതിയ സംരഭത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പിന്നീട് ഉണ്ടായ വിവാദങ്ങളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കടല്‍ തീരത്ത് നിന്നും കടലിലേക്ക് നീളുന്ന പൊങ്ങി കിടക്കുകയും തിരയോടൊപ്പം ആടുകയും ചെയ്യുന്നതാണ് ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ച ബ്ലോക്കുകള്‍ നിരത്തി ഘടിപ്പിച്ചുള്ള ഫ്ലോട്ടിങ് ബ്രിഡ്‌ജ്. ഇതിന് ആവശ്യമായ […]

Continue Reading

FACT CHECK – നെഹ്‌റു ട്രോഫി വള്ളം കളിയുടെ തീയതി പ്രഖ്യാപിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമാണ് ആലപ്പുഴ ജില്ല. ആല്ലുഴയിലെ നെഹ്‌റു ട്രോഫി ജലോത്സവവും ലോക പ്രശസ്തമാണ്. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുവന്‍ കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രതിസന്ധിക്കള്‍ക്കൊപ്പം തന്നെ നെഹ്‌റു ട്രോഫി ജലോത്സവവും നടത്താന്‍ സാധിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണ് നെഹ്‌റു ട്രോഫി ജലോത്സവത്തിന്‍റെ സംഘാടകര്‍. കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ 100 കോടി എത്തി നില്‍ക്കുമ്പോഴും രാജ്യം അണ്‍ലോക്കാകുന്ന ഈ സാഹചര്യത്തില്‍ ഈ […]

Continue Reading

Fact Check: ഈ ചിത്രം മുന്നാറിലെതാണോ…?

വിവരണം “യുറോപ്യൻ രാജ്യം ഒന്നുമല്ല നമ്മുടെ സ്വന്തം മൂന്നാർ ആണ്.. ❤ ഇഷ്ടായോ ഈ കാഴ്ച്ച? ❤” എന്ന അടിക്കുറിപ്പോടെ 16 നവംബര്‍ 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. ചായ തോട്ടങ്ങളും, മഞ്ഞിന്‍റെ മറവിലുള്ള പ്രകൃതിരമ്യമായ കാഴ്ചയാണ് നാം ചിത്രത്തില്‍ കാണുന്നത്. കേരളത്തിന്‍റെ കാശ്മീര്‍ എന്ന അറിയപെടുന്ന ഇടുക്കി ജില്ലയിലെ മുന്നാര്‍ ഭാരതത്തിലെ പ്രമുഖ വിനോദസഞ്ചാര സ്ഥലങ്ങളില്‍ ഒന്നാണ്. എല്ലാ കൊല്ലം ആയിരകണക്കിന് ദേശത്തും വിദേശത്തും നിന്നുള്ള വിനോദസഞ്ചാരികള്‍ പ്രകൃതിയുടെ മനോഹരമായ ഈ രൂപം […]

Continue Reading