ട്രെയിനിൽ നിസ്കാരം ചെയ്യുന്നത്തിൻ്റെ വൈറൽ ദൃശ്യങ്ങൾ കേരളത്തിലേതല്ല യുപിയിലേതാണ് 

ബാംഗ്ളൂർ-എറണാകുളം വന്ദേ ഭാരത് ട്രെയിനിൽ RSS ഗണഗീതം വിദ്യാർത്ഥികളെ കൊണ്ട് പാടിപിച്ച സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ബിജെപി ഈ നടപടിക്കെത്തിരെ രംഗത്തെത്തിയിട്ടുണ്ട്. ഗണഗീതം ദേശഭക്തി ഗാനങ്ങൾ ആണെന്നും ആരും വിദ്യാർത്ഥികളെ പാടാൻ നിർബന്ധിച്ചിട്ടില്ല എന്നും ബിജെപി എം.പി. സി. സദാനന്ദൻ പ്രതികരിച്ചു.  ഈ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ട്രെയിനിൽ നിസ്കാരം ചെയ്യുന്ന ദൃശ്യങ്ങൾ. കേരളത്തിൽ ഇതിനെതിരെ യാതൊരു പ്രതിഷേധവുമില്ല, സർക്കാർ അന്വേഷണവുമില്ല എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ […]

Continue Reading

ട്രെയിന്‍ കോച്ചുകളിലെ വിവിധ നിറങ്ങള്‍ നല്‍കുന്നതിലെ മാനദണ്ഡം… പോസ്റ്റിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നത്…

ഇന്ത്യയിൽ വിവിധ ട്രെയിനുകൾക്ക് വ്യത്യസ്ത നിറങ്ങൾ ആണുള്ളത് വ്യത്യസ്ത നിറങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് വിശദമാക്കി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം  സാധാരണ ട്രെയിനുകൾ നീല നിറത്തിലും രാജധാനി എക്സ്പ്രസ് ചുവപ്പ് നിറത്തിലും ശതാബ്ദി എക്സ്പ്രസ് നീല മഞ്ഞ നിറങ്ങളിലും എക്സ്പ്രസ് പച്ചമഞ്ഞ നിറങ്ങളിലുമാണ് ഉള്ളത് എന്നാണ് പോസ്റ്ററിൽ വ്യക്തമാക്കുന്നത്.  FB post archived link എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പോസ്റ്റിൽ നൽകിയിരിക്കുന്ന രീതിയിലല്ല ട്രെയിനുകൾക്ക് നിറം നൽകിയിരിക്കുന്നത് എന്നും അന്വേഷണത്തിൽ വ്യക്തമായി. വസ്തുത […]

Continue Reading

‘കുംഭമേളയ്ക്ക് പോകുന്ന ട്രെയിന് നേരെ കല്ലേറ് നടത്തിയയാളെ പോലീസ് പിടികൂടിയ ദൃശ്യങ്ങള്‍’-പ്രചരിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള വീഡിയോ…

മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് ഭക്തരെ കൊണ്ടുപോകുന്ന ട്രെയിന് നേരെ കല്ലെറിഞ്ഞ അക്രമികളെ ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സിവില്‍ വേഷത്തിലും യൂണിഫോമിലുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിയെന്ന് സംശയിക്കുന്നയാളെ പിന്നാലെ ഓടി വടികൊണ്ട് മര്‍ദ്ദിച്ച്  പിടികൂടി ബലമായി പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*കുംഭമേളക്ക് പോകുന്ന* *തീവണ്ടിക്ക് നേരേ കല്ലെറിഞ്ഞ* *അക്രമികളെ* *പോലീസ് സ്നേഹപൂർവ്വം* *കൂട്ടിക്കൊണ്ട് പോകുന്നു* ” FB post archived link എന്നാല്‍ വീഡിയോയ്ക്ക് […]

Continue Reading

യൂറോപ്പിലെ മെട്രോ ട്രെയിനിൽ ഇരിക്കുന്ന തീവ്രവാദിയുടെ ദൃശ്യങ്ങൾ  അമേരിക്കയുടെ പേരില്‍ പ്രചരിപ്പിക്കുന്നു… 

യൂറോപ്പിലെ ഒരു മെട്രോ ട്രെയിനിൽ തൻ്റെ അടുത്ത ഇരയെ കാത്തിരിക്കുന്ന ഒരു തീവ്രവാദിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മുഖംമൂടിയുള്ള  ഒരു വ്യക്തി ഒരു മെട്രോ ട്രെയിനിൽ കയ്യിൽ രണ്ട് വലിയ കത്തികൾ പിടിച്ച് […]

Continue Reading

ഇന്ത്യന്‍ നിര്‍മ്മിത ബുള്ളറ്റ് ട്രെയിനല്ല, ജപ്പാനില്‍ സര്‍വീസ് നടത്തുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ  ചിത്രമാണിത്…

മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചതായി വാര്‍ത്തകളുണ്ട്.  ഈ പശ്ചാത്തലത്തില്‍ ചെന്നെയില്‍ തയ്യാറാക്കുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ ചിത്രം എന്ന പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചുവപ്പ്, വെള്ള നിറത്തിലുള്ള വ്യത്യസ്ഥമായ ബുള്ളറ്റ് ട്രെയിനിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ചെന്നെയിലെ കോച്ച് ഫാക്ടറിയില്‍ തയ്യാറാകുന്ന ട്രെയിന്‍ എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യൻ റയിൽവേയുടെ ചെന്നൈയിലെ ICF ൽ തയ്യാറാവുന്ന , […]

Continue Reading

ഗോധ്ര ട്രെയിന്‍ തീവെയ്പ് കേസിലെ കേസിലെ പ്രതി എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ ചിത്രം

ഗുജറാത്തിലെ ഗോധ്രയില്‍ 2002 ഫെബ്രുവരിയില്‍ ഉണ്ടായ ട്രെയിന്‍ തീവെയ്പ് കേസുമായി ബന്ധപ്പെടുത്തി ഒരാളുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  ചിത്രത്തില്‍ കാണുന്നത് റഫീഖ് ഹുസൈന്‍ ബട്ടൂക് എന്നയാളാണെന്നും ഗോധ്രയില്‍ പെട്രോള്‍ പമ്പ് നടത്തിക്കൊണ്ടിരുന്ന ഇയാളാണ് ട്രെയിന്‍ കത്തിക്കാനുള്ള പെട്രോള്‍ നല്കിയത് എന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ഇത് മുസ്‌ലിം നേതാവും ഗോധ്രയിലെ രണ്ട് പെട്രോൾ പമ്പുകളുടെ ഉടമയുമായ റഫീഖ് ഹുസൈൻ ബട്ടുക് ആണ്. സബർമതി എക്‌സ്പ്രസിന് തീയിടാനുള്ള 2000 ലിറ്റർ പെട്രോൾ കൊടുത്തത് ഈ […]

Continue Reading

ബംഗാളിലെ ട്രെയിനിന്‍റെ വീഡിയോ ഉത്തരേന്ത്യ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ട്രെയിന്‍ നിർത്തി അതിൽ മൃതദേഹം കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കഷ്ടം എന്നിട്ടു സങ്കി തള്ളുന്ന തള്ളോ,,,, ഇനി കുറച്ച് അമ്പലങ്ങൾ പണിയണം അപ്പോൾ രാജ്യത്തിനു എല്ലാം ആയി 🤣🤣🤣കേരളമേ ഇത് കാണുക ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനം അമ്പലങ്ങൾക്കും പ്രതിമകൾക്കും വേണ്ടി ലക്ഷം കോടികൾ ചിലവിടുന്ന രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ ഇതാണ്, […]

Continue Reading

കേരളത്തില്‍ നിന്നും കണാതായതാണോ ഈ കുട്ടി? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം എല്ലാവരും പെട്ടന്ന് ഷെയർ ചെയ്യു..ഈ കുട്ടി കേരളത്തിലുള്ളതാണ് മലയാളം സംസാരിക്കുന്നു..ഇപ്പോൾ   തമിഴ്‌നാട്ടിലുണ്ട്..പ്ലീസ് ഷെയർ   പ്ലീസ്..ഒരു വിരൽ സ്പർശനം കൊണ്ട് നമുക്ക് ഒരു കുട്ടിയെ രക്ഷിക്കാനാവും..പ്ലീസ്   ഷെയർ.. എന്ന തലക്കെട്ട് നല്‍കി ഒരു കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രം നിമിഷ നേരം കൊണ്ട് ഷെയര്‍ ചെയ്യുന്നതും. ബാബു പിള്ളൈ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 15ല്‍ അധികം റിയാക്ഷനുകളും 221ല്‍ […]

Continue Reading

കേരളത്തില്‍ എത്തിച്ച വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം പഴയതാണ്.. വസ്തുത അറിയാം..

വിവരണം കേരളത്തില്‍ ആദ്യമായി തിരുവന്തപുരം-കണ്ണൂര്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിക്കുകയും കഴിഞ്ഞ ദിവസം ട്രെയിന്‍ കേരളത്തില്‍ എത്തിക്കുകയും ചെയ്തരുന്നു. ഇത് വലിയ വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തു. ട്രെയിനിന്‍റെ ട്രയല്‍ ഓട്ടം നടക്കുന്ന സാഹചര്യത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ നടക്കുമ്പോഴാണ് “ദേ കിടക്കുന്നു നിന്റെ മോൻ” മലപ്പുറം കത്തി,അമ്പും വില്ലും, വടിവാള് […]

Continue Reading

ട്രെയിന്‍ തീ വെപ്പ് കേസ് പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലീസ് സൗകര്യം നല്‍കുമെന്ന് മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയും തുടര്‍ന്ന് മൂന്ന് പേരുടെ മരണത്തിന് ഇരയാകുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കാരം നടത്താനും സൗകര്യം കൊടുക്കും കേരള പോലീസ്.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജയകുമാര്‍ വേലിക്കകത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചാൽ കെ റെയില്‍ ഒഴിവാക്കുമെന്ന്  മന്ത്രി കെ എൻ ബാലഗോപാലിന്‍റെ പേരില്‍ വ്യാജ പ്രചരണം…

സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ കെ റെയിലിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിൽ പദ്ധതിയെ കുറിച്ച് പരാമർശങ്ങൾ ഒന്നുമുണ്ടായില്ല മാത്രമല്ല വന്ദേഭാരത് ട്രെയിനുകളെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു പ്രചരണം വൈറൽ ആകുന്നുണ്ട്. സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാൽ കെ റെയിലിന്‍റെ അഭാവത്തിൽ വന്ദേഭാരത് പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. കെഎൻ ബാലഗോപാലിന്‍റെ പ്രസ്താവനയായി പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “വന്ദേ ഭാരത് […]

Continue Reading

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പോലീസ് യാത്രക്കാരനെ മര്‍ദ്ദിച്ച് ഇറക്കിവിട്ടോ? വസ്‌തുത അറിയാം..

വിവരണം കേരള പോലീസിനെതിരായ ആരോപണങ്ങളും പരാതികളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ മറ്റൊരു സംഭവം കൂടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രെയിന്‍ യാത്രികനെ ടിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചിവിട്ടി ഇട്ടു എന്നതായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേജില്‍ നിന്നും ഇതെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇത്തരത്തിലാണ്- Facebook Post Archived Link പോസ്റ്റിന് ഇതുവരെ 1,600ല്‍ അധികം ഷെയറുകളും 272ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

FACT CHECK:RCC യില്‍ പരിശോധനയ്ക്കായി പോകുന്നവര്‍ക്ക് സൌജന്യ റെയില്‍വേ യാത്ര: വസ്തുത അറിയൂ…

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ ചികിത്സയ്ക്ക് പോകുന്നവർക്ക് സൗജന്യം ആദ്യ ട്രെയിൻ ടിക്കറ്റിനുള്ള പാസ്സ് ലഭിക്കുമെന്ന് ഒരു അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയിട്ടുണ്ട്  പ്രചരണം പോസ്റ്റിൽ ഇതുമായി ആയി ബന്ധപ്പെട്ട 8 നൽകിയിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്. “നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും തിരുവനന്തപുരം RCC യിൽ ചികിത്സക്കായി പോകുന്നവർ ഉണ്ടെങ്കിൽ അവർക്ക് അറിയാത്ത കാര്യമാണെങ്കിൽ അറിയിച്ച് കൊടുക്കുക.      RCC യിൽ ഓരോ തവണയും O P യിൽ കാണിച്ച്  ഇറങ്ങുമ്പോഴും,    നിങ്ങൾക്ക് പോകേണ്ടത് ഇന്ത്യയിലെ ഏത് റെയിൽവേ […]

Continue Reading

FACT CHECK: യുപിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ പ്രസ്താവന നടത്തി എന്ന് വ്യാജ പ്രചരണം…

പ്രചരണം  കഴിഞ്ഞദിവസം യുപിയിൽ ട്രെയിൻ യാത്രയ്ക്കിടെ ജാൻസിയിൽ വെച്ച് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തെ കുറിച്ച് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയിരുന്നു. മതം മാറ്റാനുള്ള ശ്രമം ആരോപിച്ചാണ് ആക്രമണമുണ്ടായതെന്നും  ബജരംഗ്ദല്‍ പ്രവർത്തകരാണ് ഇതിനു പിന്നിലെന്നും വാര്‍ത്തകളില്‍ പറയുന്നു. ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വളരെ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.   ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാൻ പോകുന്നത്.  മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍റെ ചിത്രവും ഒപ്പം  “കന്യാസ്ത്രീകൾക്കെതിരായ […]

Continue Reading

കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കളക്ടര്‍ക്ക് ചെക്ക് കൈമാറിയപ്പോൾ മതിയായ ബാലൻസ് അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല എന്ന ആരോപണം തെറ്റാണ്….

 വിവരണം  ജില്ലാ കോൺഗ്രസ്സ് നേതൃത്വം ആലപ്പുഴ ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്രാചിലവായ 1060200 രൂപയുടെ ചെക്ക് ഇന്നലെ ആലപ്പുഴ ജില്ല കളക്ടർക്ക് കൈമാറുന്നതായി വാർത്തകൾ വന്നിരുന്നു.  ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പേരിൽ കാത്തലിക് സിറിയൻ ബാങ്കിന്‍റെ ജില്ലാ ശാഖയിൽ നിന്നുള്ള ചെക്ക് ആണ് സംഭാവനയായി നൽകാൻ ഉദ്ദേശിച്ചത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഇതേപ്പറ്റി മറ്റൊരു പ്രചാരണം വ്യാപിച്ചു തുടങ്ങി.  archived link FB post ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേര് കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ് ആലപ്പുഴ […]

Continue Reading