യുപിയില്‍ കീഴ്ജാതിക്കാരനെ മര്‍ദ്ദിക്കുന്ന സവര്‍ണ്ണന്‍- വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്ന ദളിത്‌ പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ എന്നാ തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു ഉല്‍ഘാടന വേദിയില്‍ നാട മുറിക്കാന്‍ തുടങ്ങുന്നതിനിടെ ഒരാള്‍ സമീപത്ത് നില്‍ക്കുന്ന ഒരാളോട് രോഷാകുലനാകുകയും  അപ്രതീക്ഷിതമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ സംഭവം ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്നും സവര്‍ണ്ണ ജാതിയില്‍പ്പെട്ട ഒരാള്‍ കീഴ്ജാതിക്കാരനനോട്  പെരുമാറുന്നത് ഇങ്ങനെ ആണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അന്ധമായ മുസ്ലീം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് വിരോധത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പേപ്പട്ടിയെ പോലെ കുരക്കുന്ന പട്ടിക മോർച്ചക്കാരൻ […]

Continue Reading

ഉത്തര്‍പ്രദേശില്‍ ചപ്പാത്തിമാവ് മൂത്രത്തില്‍ പാകപ്പെടുത്തിയതിന് അറസ്റ്റിലായ വീട്ടുജോലിക്കാരി ബംഗ്ലാദേശുകാരിയല്ല… സത്യമിങ്ങനെ… 

അടുത്തിടെ, ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഒരു വീട്ടിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  പ്രചരണം  അടുക്കളയിൽ പാചകം ചെയ്യുന്ന ഒരു സ്ത്രീ വിദ്വേഷത്തിന്‍റെ സീമകള്‍ ലംഘിച്ച് ഭക്ഷണത്തിൽ മൂത്രം കലർത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ത്രീ ഒരു പാത്രം എടുത്ത് അടുക്കള വാതിൽ അടയ്ക്കുന്നത് കാണാം. ഇതിനുശേഷം, അവൾ കുർത്ത ഉയർത്തി ഫ്രിഡ്ജിനടുത്ത് നിൽക്കുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഈ പാത്രം അടുക്കള സ്ലാബിൽ വെച്ച് ഒരു തുണി കൊണ്ട് കൈ തുടച്ചു. […]

Continue Reading

‘യുപിയിലെ ഗ്രാമത്തില്‍ ആദ്യമായി പണിത റോഡില്‍ ചെരിപ്പ് അഴിച്ചുവച്ച് കയറിയ കുട്ടികള്‍’ എന്നു പ്രചരിപ്പിക്കുന്നത് ഇന്തോനേഷ്യയിലെ പഴയ ചിത്രം… 

പുതുതായി പണിത റോഡില്‍ ദേവാലയത്തിലെ പോലെ ചെരിപ്പുകള്‍ അഴിച്ചു വച്ച് ആളുകള്‍ കയറി നില്‍ക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  പുതുതായി ടാര്‍ ചെയ്ത റോഡില്‍ കുറച്ചു കുട്ടീകള്‍ സൈക്കിള്‍ ചവിട്ടി ഉല്ലസിക്കുന്നത് കാണാം. അവരുടെ ചെരിപ്പുകള്‍ ക്രമമായി അടുക്കി റോഡിന്‍റെ ഓരത്ത് സൂക്ഷിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. ഉത്തര്‍പ്രദേശില്‍ പുതുതായി പണിത റോഡിന്‍റെ  ഉത്തര്‍പ്രദേശില്‍ പുതുതായി നിര്‍മ്മിച്ച റോഡിന്‍റെ ചിത്രമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉപിയിലെ ഉൾ ഗ്രാമത്തിൽ നിർമിച്ച റോഡ് ആദ്യമായി ടാറിട്ട […]

Continue Reading

പഞ്ചാബില്‍ കള്ളവാറ്റുകാര്‍ ഒരാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിന്‍റെ പേരില്‍ സാമുദായികതലങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നു…

ഉത്തർപ്രദേശിൽ സവര്‍ണര്‍ ദളിത സമുദായത്തില്‍ നിന്നുള്ള ഒരാളെ  അതിക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് അവകാശപ്പെട്ട് അസ്വസ്ഥജനകമായ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  മൂന്ന് പേർ ഇരുമ്പ് ദണ്ഡ് കൊണ്ട് ഒരാളെ നിഷ്കരുണം മർദിക്കുന്നത് വീഡിയോയിൽ കാണാം. മര്‍ദ്ദിക്കുന്നവര്‍ ആക്രോശിക്കുമ്പോള്‍ ഇരയായയാള്‍ വേദന കൊണ്ട് ഉച്ചത്തില്‍ നിലവിളിച്ച് നിസ്സഹായത പ്രകടിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബി‌ജെ‌പിക്കാരായ സവര്‍ണര്‍ ഇങ്ങനെയാണ് താണ ജാതിയില്‍പ്പെട്ടവരോട് പെരുമാറുന്നത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😡ഇത്‌ U_P_യിൽ👆 കേരളത്തിൽ B_J_P_ഭരണം വരാൻ ആഗ്രഹിക്കുന്നവരും, ഞാനും സവർണ്ണനാകണമെന്ന് നാഴികക്ക് നാൽപ്പതു വട്ടം പറഞ്ഞു […]

Continue Reading

ഇത് ലോകത്തിലെ ഏറ്റവും വലിയ രാമ പ്രതിമയുടെ ചിത്രമല്ലാ.. വസ്‌തുത ഇതാണ്..

വിവരണം ആയോദ്ധ്യ രാമ പ്രതിഷ്ഠയ്ക്ക് ശേഷം ഇപ്പോള്‍ യുപിയില്‍ യോഗി സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ശ്രീരാമ പ്രതിമ നിര്‍മ്മിക്കുന്നു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ രാമ പ്രതിമയുടെ ചിത്ര സഹിതമാണ് പ്രചരണം. പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്- 13,000 ടൺ ഭാരമുള്ളതാകും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ . ഗുജറാത്തിലെ കെവാഡിയയിലുള്ള സർദാർ പട്ടേലിന്റെ 790 അടി പ്രതിമയുടെ നിലവിലെ റെക്കോർഡ് മറികടന്ന് ലോക റെക്കോർഡിൽ ഈ പ്രതിമ ഇടം നേടുമെന്നാണ് […]

Continue Reading

ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയ, ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത അദ്ധ്യാപകര്‍… പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ

വിദ്യാഭ്യാസ നിലവാ രം സൂചിക പരിശോധിച്ചാൽ കേരളം പലപ്പോഴും മുന്നിലും ഉത്തർപ്രദേശ് വളരെ പിന്നിലും ആണെന്ന് കാണാം. ഈ അവസ്ഥ മുന്‍നിര്‍ത്തി, ഉത്തർപ്രദേശിലെ സ്കൂള്‍ അധ്യാപകർ മിനിമം സാമാന്യബോധം പോലും ഇല്ലാത്തവരാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ ചാനൽ റിപ്പോർട്ടർ അധ്യാപകരോട് സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കണക്ക് പഠിപ്പിക്കുന്ന അധ്യാപകനോട് 15 ഗുണം മൂന്ന് എത്രയാണ് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം,  താന്‍ നിരാശയിലാണെന്നും മറുപടി […]

Continue Reading

കശ്മീരിലെ ചെനാബ് നദിയുടെ മുകളിലൂടെയുള്ള റെയില്‍ പാലം – പ്രചരിപ്പിക്കുന്നത് ചൈനയില്‍ നിന്നുള്ള റെയില്‍വേയുടെ ദൃശ്യങ്ങള്‍

ചെങ്കുത്തായ മലനിരകള്‍ ചെത്തിമിനുക്കി ചെറിയ ഭൂകമ്പങ്ങളെ പോലും അതിജീവിക്കുന്ന രീതിയിലാണ് ജമ്മു കശ്മീരിലെ ചെനാബ് നദിയുടെ കുറുകെ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ട്രെയിൻ കടന്നുപോകുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലാകുന്നുണ്ട് പ്രചരണം  ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈനില്‍ ട്രയൽ റൺ നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു നദിക്ക് കുറുകെയുള്ള ഉയരത്തിലുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് നല്കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് […]

Continue Reading

ആശുപത്രി തറയില്‍ രോഗിയായ പെണ്‍കുട്ടിക്ക് രക്ത ബാഗ് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന അമ്മയുടെ ചിത്രം ഉത്തര്‍പ്രദേശിലെതല്ല… സത്യമറിയൂ

ഉത്തര്‍പ്രദേശിലെ ആശുപതികള്‍ ഇപ്പോഴും അപരിഷ്കൃത അവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പതിവായി കാണാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ വെറും നിലത്ത് കിടത്തിയിരിക്കുന്നതും ബോട്ടില്‍ സ്റ്റാന്‍റ് ഇല്ലാത്തതിനാല്‍ പെൺകുട്ടിക്ക് വേണ്ടി രക്തം നിറച്ച ബാഗ് പിടിച്ച് ഒരു സ്ത്രീ നിൽക്കുന്നതുമായ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഹോസ്പിറ്റലിൽ രക്തം വാർന്നു കിടക്കുന്ന പെൺകുട്ടിക്ക് കിടക്കയോ ബ്ലഡ് ബാഗോ സ്റ്റാൻഡോ […]

Continue Reading

ഗുജറാത്തിലെ പാലം തകര്‍ന്ന് ‘റോഡ് അരികില്‍’ ചികിത്സയില്‍ കഴിയുന്നവരുടെ ചിത്രമാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം രാജ്യത്തെ നടുക്കിയ അപകടമാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്ന് 135 പേരുടെ ജീവന്‍ വെടിയാന്‍ കാരണമായ അതിദാരുണമായ ദുരന്തം. എന്നാല്‍ ഈ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് യാതൊരു സൗകര്യങ്ങളും ഗുജറാത്തിലെ ഭരണകൂടം നല്‍കുന്നില്ലാ എന്ന പേരില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗുജറാത്തില്‍ പാലം തകര്‍ന്നപ്പോള്‍ ജനങ്ങളുടെ അവസ്ഥ എന്ന വിവരണം നല്‍കിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു മേല്‍പ്പലത്തിന്‍റെ അപ്രോച്ച് റോഡിലെ ഭിത്തിയില്‍ നടപ്പാതയില്‍ ഡ്രിപ്പ് തൂക്കിയിട്ട് […]

Continue Reading

ആശുപത്രിയിലൂടെ പശു നടക്കുന്ന ദൃശ്യങ്ങള്‍ കെനിയയില്‍ നിന്നും 2021 മേയ് മുതല്‍ പ്രചരിക്കുന്നതാണ്… 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തി കേരളത്തിലെ സാഹചര്യങ്ങളെ വിമർശിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെ ഉത്തർപ്രദേശ് അവികസിതവും അപരിഷ്കൃതവുമായ സ്ഥലമാണ് എന്ന് തെളിയിക്കാൻ നിരവധി രാഷ്ട്രീയ എതിരാളികൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ചില ചിത്രങ്ങളുടെയും വീഡിയോകളുടെയും മുകളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും യു പി യുമായി ബന്ധപ്പെട്ടതല്ല ഇവയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  പ്രചരണം  ഒരു ആശുപത്രിയുടെ വാർഡി പശു കടന്നുചെല്ലുന്ന വളരെ കുതൂഹലമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കിടക്കകളില്‍  രണ്ടെണ്ണത്തില്‍ രോഗികളുണ്ട്. ബാക്കിയുള്ളവ ഒഴിഞ്ഞുകിടക്കുകയാ. പശു […]

Continue Reading

മുംബൈയില്‍ നിന്നുള്ള പഴയ ചിത്രം ഉത്തര്‍ പ്രദേശിലേത് എന്ന് പ്രചരിപ്പിക്കുന്നു…

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കേരളത്തെ വിമർശിച്ച് നടത്തിയ അഭിപ്രായ പ്രകടനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുശേഷം പലരും ഉത്തർപ്രദേശിലെ അവികസിതവും അപരിഷ്കൃതവുമായ പ്രദേശങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.  ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്  പ്രചരണം  ശൗചാലയങ്ങളുടെ അഭാവം മൂലം തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: ലോകത്തിന് […]

Continue Reading

ഗുജറാത്തില്‍ നിന്നുള്ള റിക്ഷാ അപകടത്തിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…

“തിരഞ്ഞെടുപ്പിൽ തെറ്റായ തീരുമാനമെടുത്താൽ യുപി കേരളത്തെ പോലെ ആകു”മെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വൻ വിവാദത്തിന് വഴി വച്ചിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ബിജെപിയേയും യോഗിയേയും പരിഹസിച്ച് കൊണ്ടും വിമര്‍ശിച്ചു കൊണ്ടും  നിരവധിപ്പേര്‍  പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. മേൽമൂടി ഇല്ലാത്ത ഒരു ഓട്ടോറിക്ഷയിൽ നിറയെ ആളെ കയറ്റി മുന്നോട്ട് നീങ്ങുന്നതും ഉടൻതന്നെ തലകീഴായി മറിയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന […]

Continue Reading

നിലവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ തമ്മിലടിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2020 ലേതാണ്

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയിലെ 9 പ്രധാനമന്ത്രിമാരെയും ഒരു രാഷ്ട്രപതിയേയും സംഭാവന ചെയ്തത് ഉത്തർപ്രദേശാണ്. ഒരു കാലത്ത്  കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു ഈ സംസ്ഥാനം. കോൺഗ്രസ് പാര്‍ട്ടി നഷ്ടപ്പെട്ട സ്ഥാനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തിരികെ പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  യുപിയിൽ കോൺഗ്രസ്സുകാർ തമ്മിൽ തല്ലുന്നു എന്ന് വാദിച്ച ഒരു വീഡിയോ പോസ്റ്റില്‍ നൽകിയിട്ടുള്ളത്. അവ്യക്തമായ […]

Continue Reading

FACT CHECK: എ.ടി.എം എന്നു കരുതി പാസ്സ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഭവം നടന്നത് ഉത്തര്‍പ്രദേശിലല്ല, ആസാമിലെ ഗുവാഹത്തിയില്‍ ആണ്…

വിവരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ രണ്ടു പോലീസുകാരെയും നാല് കള്ളന്മാരെയും കാണാം. അവരുടെ കൈയ്യില്‍ ഒരു എ ടി എം മെഷീന്‍ ഉള്ളതായും കാണാം. ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകം ഇങ്ങനെ: “എന്തിനോ തിളച്ച സാമ്പാര്‍: കക്കണമെങ്കിലും വിദ്യാഭ്യാസം അനിവാര്യം: ATM മിഷ്യന്‍ എന്ന് കരുതി പഹയന്മാര്‍ പൊക്കിയത് പാസ്ബുക്ക് പ്രിന്റിംഗ് മിഷ്യന്‍” ചിത്രത്തിന്‍റെ അടിക്കുറിപ്പായി “ഉത്തർ പ്രദേശിലെ ജനങ്ങൾ വിദ്യഭ്യാസത്തിന്റെ കുറവ് മൂലം ബുദ്ധിമുട്ടുന്നതായി ലോക […]

Continue Reading