സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന നേതൃത്വവും ലീഗ് നേതൃത്വവും നടത്തിയ ഗൂഢാലോചന യോഗത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം സ്വപ്നയെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല സങ്കി ബക്കീലിനെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല ഗവർണറേ വെച്ചു കളിച്ചു നോക്കി ലവലേശം ഏറ്റില്ല അടുത്തകളി കേന്ദ്രത്തിലേ സംഘികൾ പാണക്കാട് സാദിഖലിയെ വെച്ച് കളിക്കാൻ പുറപ്പെടുന്നു പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചർച്ചകൾ ആരംഭിച്ചു LDF നെ വിയ്ത്താൻ.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലീഗ് നേതാക്കളായ സാദിക്കലി ഷിഹാബ് തങ്ങള്‍, കു‍ഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ യോഗം […]

Continue Reading

ഈ ചിത്രം സീതാറാം യെച്ചൂരിക്ക് മെഡിക്കല്‍ സംഘം ആദരവ് അര്‍പ്പിക്കുന്നതാണോ? വസ്‌തുത അറിയാം..

വിവരണം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതശരീരം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഡെല്‍ഹി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കിയിരുന്നു. എയിംസ് അനാട്ടമി വിഭാഗത്തിന് പഠനത്തിന് വേണ്ടിയാണ് മൃതദേഹം വിട്ടു നല്‍കിയത്. അതെസമയം മൃതദേഹം വിട്ടുനല്‍കിയ ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹത്തിന് മുന്‍പില്‍ ശിരസ് താഴ്ത്തി ആദരവ് കാണിക്കുന്ന ഒരു സംഘം ഡോക്ടര്‍മാരുടെ ചിത്രം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു പ്രചരണം വൈറലായിരിക്കുകയാണ്. Medical team showing respect to an organ Donor ❤️Comrade Sitaram […]

Continue Reading

കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തൃശൂര്‍ പൂരം കലക്കാന്‍ പോലീസ് ആസൂത്രിതമായി ശ്രമം നടത്തിയതാണെന്ന പി.വി.അന്‍വറിന്‍റെ അരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ അറിവോടെയാണ് ഇതിനായി ആര്‍എസ്എസുമായി ഗൂഡാലോചന നടത്തിയതെന്നും ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമനായി പ്രചരിക്കുന്നുണ്ട്. ഇനി ഈ വർഷവും പൂരത്തിന്‍റെ ഭാഗമായി കലക്കൽ ഉണ്ടാകും. എന്ന തലക്കെട്ട് നല്‍കി ബോംബ് സീന എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും […]

Continue Reading

വി.ഡി.സതീശന്‍ പങ്കെടുത്തത് ആര്‍എസ്എസ് സംഘടിപ്പിച്ച ഗണേശോത്സവത്തിലാണോ? വസ്‌തുത അറിയാം..

വിവരണം ഈ കഴിഞ്ഞ 7, 8 തീയതികളാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികളും ഗണേശ ക്ഷേത്രങ്ങളില്‍ പ്രത്യേകം പൂജകളും നടന്നിരുന്നു. അതെസമയം ഇന്നലെ എറണാകുളത്ത് ആര്‍എസ്എസ് നടത്തിയ ഗണേശോത്സവം പരിപാടി ഉദ്ഘാടനത്തെ ചൊല്ലിയൊരു വിവാദമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നാണ് പ്രചരണം. ഇന്നലെ എറണാകുളത്ത് RSS നടത്തിയ ഗണേഷോത്സവം 2024….മുഖ്യ പ്രഭാഷണം:പൂജനിയ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ ജി..അപ്പോൾ എങ്ങനെ ഇരിക്കണ്… മൂരികളെ […]

Continue Reading

FACT CHECK – ആലപ്പുഴ ബൈപ്പാസിന്‍റെ ജോയിന്‍റ് അടര്‍ന്നു വീണു എന്ന പ്രചരണം വ്യാജം; വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ എലിവേറ്റഡ് ബൈപ്പാസിന്റെ ഒരു ജോയിന്റ് അടർന്നു വീണു.. പണിത കമ്പനി പാലാരിവട്ടം ഫെയിം ആർ.ഡി.എസ്. തന്നെയാണ്…. എന്ന തലക്കെട്ട് നല്‍കി ആലപ്പുഴ ബൈപ്പാസിന്‍റെ ഒരു ഭാഹത്തെ സിമിന്‍റ് പ്ലാസ്റ്റരിങ് അടര്‍ന്ന് മാറിയ ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുരേഷന്‍ ബാലകൃഷ്ണന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 139ല്‍ അധികം റിയാക്ഷനുകളും 158ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതാണ് കോണ്‍ക്രീറ്റ് പ്ലാസ്റ്ററിങ് അടര്‍ന്നു വീണു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം- Facebook Post […]

Continue Reading