എസ്എഫ്ഐ തിരുവനന്തപുരം എന്ന ഫെയ്‌സ്ബുക്ക് പേജ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പേജ് തന്നെയാണോ?
വിവരണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടയിലാണ് എന്താണ് യഥാര്‍ത്ഥത്തില്‍ യൂണിവേഴ‌്സിറ്റി കോളജില്‍ സംഭവിച്ചതെന്നതിനെ കുറിച്ച് എസ്എഫ്ഐ തിരുവനന്തപുരം എന്ന പേരിലുള്ള ഒരു പേജില്‍ സംഭവം നടന്ന ദിവസം (12 ജൂലൈ) ഉച്ചയ്ക്ക് ശേഷം ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു വിദ്യാര്‍ത്ഥി പേന കൊണ്ട് സ്വയം കുത്തിപരുക്കേല്‍പ്പിച്ചു എന്നുള്ള വിചിത്രവാദമാണ് പേജിലെ പോസ്റ്റില്‍ വിശദീകരിക്കുന്നത്. […]
Continue Reading