വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തിയ പ്രതികള്‍ മുസ്ലിം സമുദായക്കാര്‍…? സത്യമറിയൂ…

ബംഗ്ലാദേശി പൌരനാണ് എന്നാരോപിച്ച് പാലക്കാട് വാളയാറില്‍ അന്യ സംസ്ഥാനക്കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തുകയുണ്ടായി. പ്രതികളെ പോലിസ് പിടികൂടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെടുത്തി ഒരു പത്രവാര്‍ത്തയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സംഭവത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഒരുകൂട്ടം മുസ്‍ലിം യുവാക്കള്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികളാണെന്ന തരത്തില്‍ പത്രവാര്‍ത്തയുടെ ചിത്രം പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സങ്കികൾ ആണെന്ന് പ്രചരിപ്പിച്ചു കോൾമയിർ കൊണ്ട സുഡുക്കൾ അറസ്റ്റിൽ ആയത് മുഴുവൻ സുഡുക്കൾ ആണല്ലോ […]

Continue Reading

പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പീഡന കേസില്‍ പ്രതി ചേര്‍ത്തതിനെ കുറിച്ചാണോ ഈ വാര്‍ത്ത? വസ്‌തുത അറിയാം..

വിവരണം 2021ല്‍ പിണറായി വിജയനെതിരെ ധര്‍മ്മടത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അമ്മയെ സ്വന്തം മക്കളെ പീഡിപ്പിക്കാന്‍ സഹായിച്ച കേസില്‍ പ്രതിചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ധനേഷ് ലൈംഗിക വൈകൃതമുള്ളയാള്‍.. പെണ്‍കുട്ടികളെ പീഡിപ്പിച്ചത് പിണറായിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അമ്മയുടെ അറിവോടെ.. അമ്മയെയും പ്രതി ചേര്‍ക്കും.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. 2026 – വീണ്ടും ഇടതുപക്ഷം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 195ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

അനിൽ അക്കര എം എൽ എക്കെതിരെ തൃശൂര്‍ കളക്ട്രേറ്റിന് മുന്നിലെ സമരത്തിന്‍റെ വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചരണം…

വിവരണം   കോവിഡ് പകരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടികൊണ്ടു പോകുന്നത് മൂലം ജോലി നഷ്ടപ്പെട്ടും താമസസൗകര്യം നഷ്ടപ്പെട്ടും നാട്ടിൽ എത്താനായി എല്ലാ സംസ്ഥാനക്കാരും സംസ്ഥാന അതിർത്തി കളിലേക്ക് എത്തുകയാണ് കഴിഞ്ഞദിവസം കേരള അതിർത്തികളിൽ എത്തിയ പാസ്സ് ഇല്ലാത്ത ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ചെക്ക് പോസ്റ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പാസ് ഇല്ലാത്തവരെ കടത്തിവിടാൻ പോലീസ് തയ്യാറായില്ല. തിരികെ പ്രവേശിക്കാന്‍ അവിടുത്തെ പോലീസുകാരും അനുവദിച്ചില്ല. ഈ സന്ദർഭത്തിൽ വാളയാർ ചെക്പോസ്റ്റിൽ കുറച്ചു കോൺഗ്രസ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. […]

Continue Reading

കോണ്‍ഗ്രസ്സ് നേതാക്കള്‍ ചെക്ക് പോസ്റ്റില്‍ കോവിഡ് രോഗിയോടൊപ്പം ഉണ്ടായിരുന്നു എന്ന പ്രചരണം തെറ്റാണ്…

വിവരണം കേരളത്തിൽ കോവിഡ് ഭീഷണി ഒരു വിധം മാറി വന്നപ്പോഴാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽനിന്നും പ്രവാസികൾ മടങ്ങിയെത്തി തുടങ്ങിയത്. അതിനാല്‍ വീണ്ടും കേരളത്തിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തു തുടങ്ങി.  തമിഴ്നാട് കേരള അതിർത്തിയിലെ വാളയാർ ചെക്ക് പോസ്റ്റിൽ പാസ് ഇല്ലാത്ത ആളുകൾ കടന്നുവന്നത് കഴിഞ്ഞദിവസം വിവാദം സൃഷ്ടിച്ചിരുന്നു. എംഎൽഎമാരായ ഷാഫി പറമ്പില്‍ ടി എൻ പ്രതാപന്‍, അനില്‍ അക്കര എംപിമാരായ രമ്യഹരിദാസ് വി കെ ശ്രീകണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ വാളയാർ […]

Continue Reading