എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി ഭക്ഷിക്കുന്ന ഈ ആന അരിക്കൊമ്പന്‍ അല്ലാ.. വസ്‌തുത അറിയാം..

വിവരണം ഇടുക്കി ചിന്നക്കനാല്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തില്‍ നിരന്തരം ഭീഷണിയായിരുന്നു അരിക്കൊമ്പന്‍ എന്ന കാട്ടാന. ജനങ്ങളുടെ പ്രക്ഷോഭത്തിനൊടുവില്‍ അരിക്കൊമ്പനെ സംസ്ഥാന വനം വകുപ്പ് കുംകി ആനകളുടെയും മയക്കുവെടിയുടെ സഹായത്തോടെയും ദിവസങ്ങള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ തമിഴ്‌നാട് അതിര്‍ത്തി വന മേഖലയായ മുണ്ടന്‍തുറൈ ഭാഗത്തേക്ക് കടത്തി. നിലവില്‍ അരിക്കൊമ്പനുള്ളത് ഈ വനത്തിലാണ്. റേഡിയോ കോളറിന്‍റെ സഹായത്തോടെ ആനയുടെ നീക്കം കൃത്യമായി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ലഭിക്കുന്നുണ്ടെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ഇതാ […]

Continue Reading

അമിത് ഷാ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ അദ്ദേഹത്തിനൊപ്പം ഏറ്റ് വിളിച്ചില്ലേ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം ഒരു പൊതുവേദിയിലെ പ്രസംഗത്തിനിടയില്‍ അമിത് ഷാ ഭാരത് മാതാ കീ ജയ് വിളിക്കുകയും പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരോട് ഇത് ഏറ്റ് വിളിക്കാന്‍ പറയുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമിത് ഷാ ഭാരത് മാതാ കീ ജയ് ഏറ്റ് വിളിക്കാന്‍ ആവശ്യപ്പെടുന്നെങ്കിലും ആരും തന്നെ പ്രതികരിക്കുന്നില്ല എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 41 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഡിവൈഎഫ്ഐ കുടശ്ശനാട് എന്ന പേജില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതാണ്. വീഡിയോയ്ക്ക് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

‘ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി’ എന്ന വാർത്ത സത്യമോ..?

വിവരണം  അലി കൊണ്ടോട്ടി‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്  ഇതുവരെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : “ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി” എന്ന വാചകവും ഒപ്പം വെസ്റ്റ് ബംഗാൾ സിപിഎം നേതാവ് ബിമൻ ബസുവിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. പോസ്റ്റിന്  അടിക്കുറിപ്പായി “മൂരികൾ ഇന്ന് ഇവിടെ  കുരു പൊട്ടി ചാകും” എന്ന […]

Continue Reading