മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷത്തിനിടയില്‍ സ്ത്രീയ്ക്ക് നേരെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമണം നടത്തിയെന്ന പേരില്‍ വ്യാജ പ്രചരണം.. വസ്തുത അറിയാം..
വിവരണം രാജ്യത്തിന് തന്നെ നാണക്കേടായി മാറുന്ന ഒരു ഭയപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീയെ പൊതുവഴിയില്‍ കൂട്ടത്തോടെ ഒരു സംഘം പുരുഷന്മാര് കടന്നു പിടിച്ച് അതിക്രമം കാണിക്കുന്നതാണ് വൈറലായ ആ ഞെട്ടിക്കുന്ന വീഡിയോ. അതെ സമയം ബിജെപിയുടെ വിജയാഘോഷത്തിനിടയിലാണ് ഈ സംഭവം നടന്നതെന്നും സ്ത്രീയെ അക്രമിക്കുന്നവര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തില്‍ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികള്‍.. അബദ്ധത്തില്‍ പോലും […]
Continue Reading