ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അരി കടത്തിയെന്നാരോപിച്ച് 2018 പ്രളയകാലത്തെ, പരുമല നിന്നുള്ള പഴയ ദൃശ്യങ്ങള്‍ വ്യാജ വിവരണത്തോടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നു…
വയനാട്ടിലെ ദുരന്തമുഖത്ത് അവശേഷിക്കുന്നവര്‍ക്ക് ഇനി വേണ്ടത് കൈത്തങ്ങാണ്. ഉറ്റവരും ഉടയവരും ഇതുവരെയുള്ള സമ്പാദ്യങ്ങളും എല്ലാം ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായരെ സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നുണ്ട്. ദുര്‍താശ്വാസ ക്യാമ്പിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കള്‍ പലയിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുണ്ട്. വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അരി മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം “പരുമല സിപിഎം ലോക്കല്‍ സെക്രട്ടറി ഷാജിയുടെ നേതൃത്വത്തില്‍ അരി കടത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്… ദിവസവുമുള്ള പരിപാടിയാണ്… […]
Continue Reading