ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് പാകിസ്താനില്‍ പൌരത്വം നല്‍കാന്‍  നിയമം വരുന്നുവെന്ന് വ്യാജ പ്രചരണം…

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മതപരമായ പീഡനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന സിറ്റിസണ്‍ അമന്‍റ്മെന്‍റ് ആക്റ്റ്  (സിഎഎ) നടപ്പാക്കുന്നതിനായി 2024 മാർച്ച് 11 ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2019-ൽ സിഎഎ ബില്‍ തയ്യാറാക്കിയത് മുതല്‍ തന്നെ മുസ്ലീങ്ങളോടുള്ള വിവേചനം എന്നാരോപിച്ച് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമുണ്ടായി.  പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ പൗരത്വ (ഭേദഗതി) നിയമം, 2019 (സിഎഎ) […]

Continue Reading

പഞ്ചാബില്‍ കള്ളവാറ്റുകാര്‍ ഒരാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിന്‍റെ പേരില്‍ സാമുദായികതലങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നു…

ഉത്തർപ്രദേശിൽ സവര്‍ണര്‍ ദളിത സമുദായത്തില്‍ നിന്നുള്ള ഒരാളെ  അതിക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് അവകാശപ്പെട്ട് അസ്വസ്ഥജനകമായ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  മൂന്ന് പേർ ഇരുമ്പ് ദണ്ഡ് കൊണ്ട് ഒരാളെ നിഷ്കരുണം മർദിക്കുന്നത് വീഡിയോയിൽ കാണാം. മര്‍ദ്ദിക്കുന്നവര്‍ ആക്രോശിക്കുമ്പോള്‍ ഇരയായയാള്‍ വേദന കൊണ്ട് ഉച്ചത്തില്‍ നിലവിളിച്ച് നിസ്സഹായത പ്രകടിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബി‌ജെ‌പിക്കാരായ സവര്‍ണര്‍ ഇങ്ങനെയാണ് താണ ജാതിയില്‍പ്പെട്ടവരോട് പെരുമാറുന്നത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😡ഇത്‌ U_P_യിൽ👆 കേരളത്തിൽ B_J_P_ഭരണം വരാൻ ആഗ്രഹിക്കുന്നവരും, ഞാനും സവർണ്ണനാകണമെന്ന് നാഴികക്ക് നാൽപ്പതു വട്ടം പറഞ്ഞു […]

Continue Reading