കുറ്റ്യാടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല… യാഥാര്‍ഥ്യമിങ്ങനെ…
കോളേജിലേക്ക് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട വിദ്യാർത്ഥിനിയെ കാണാതാവുകയും പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത വാർത്ത കേരളം ഇന്നലെ ഞെട്ടലോടെയാണ് കേട്ടത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് അറിയിക്കുന്നു. വയനാട്ടിലെ കുറ്റ്യാടിയിലാണ് സംഭവം നടന്നത് എന്നത് ഞെട്ടലിന്‍റെ ആക്കം കൂട്ടി. അങ്ങേയറ്റം ഹീനമായ സംഭവത്തെ വർഗീയമായി ചിലർ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം കുറ്റ്യാടിയിൽ പീഡനത്തിനിരയായ പെൺകുട്ടി ക്രിസ്ത്യാനിയാണെന്നും പീഡിപ്പിച്ചയാളുടെ ലക്ഷ്യം ലവ് ജിഹാദ് ആണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. […]
Continue Reading