‘കെഎസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന്’ മധുപാലിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് ശ്രീരാമ കീര്‍ത്തനം ജപിക്കാനും വിളക്കു കൊളുത്തി പിന്നണി ഗായിക കെഎസ് ചിത്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥന വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ചിത്രയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. സിനിമാതാരവും എഴുത്തുകാരനുമായ മധുപാലിന്റെത് എന്നവകാശപ്പെട്ട് ഒരു പരാമര്‍ശം ചിത്രയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം കെഎസ് ചിത്ര പാടുന്ന സിനിമകളിൽ താൻ അഭിനയിക്കില്ല എന്ന് മധു പാൽ പ്രസ്താവിച്ചു എന്ന നിലയിലാണ് പ്രചരണം നടക്കുന്നത്. FB post […]
Continue Reading