FACT CHECK: വൈറല്‍ വീഡിയോയിലെ വ്യക്തിയുടെ കൈ ഡ്രെയിനേജ് പൈപ്പില്‍ ഭാര്യ അറിയാതെ ഒളിപ്പിച്ചു വച്ച മദ്യക്കുപ്പി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങിയതാണ് എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോയും ഏതാനും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.  ഒരു വ്യക്തിയുടെ കൈ കുളിമുറിയിലെ അഴുക്കുവെള്ളം പോകുന്ന കുഴലിനുള്ളില്‍ കുടുങ്ങിയിരിക്കുന്നതും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏറെ പരിശ്രമിച്ച് കൈ ഊരിയെടുക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പമുള്ള ചിത്രങ്ങളില്‍ ഒവുചാലിന്റെ മുകളില്‍ സ്ഥാപിക്കുന്ന സ്റ്റീല്‍ വളയം കൈത്തണ്ടയില്‍ കുടുങ്ങി കിടക്കുന്നത് കാണാം. ഈ ചിത്രങ്ങളോടൊപ്പം നല്‍കിയ വിവരണപ്രകാരം ഈ വ്യക്തി ഡ്രെയിനേജ് കുഴലില്‍ ഭാര്യ അറിയാതെ ഒളിപ്പിച്ചു വച്ച മദ്യക്കുപ്പി എടുക്കാന്‍ […]

Continue Reading