കന്നിയാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ ഡോര്‍ തകര്‍ന്നുവെന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

സംസ്ഥാന സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിച്ച നവകേരള യാത്രയില്‍ മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാനായി ഉപയോഗിച്ച ബസ്, ഗരുഡ പ്രീമിയം എന്ന പേരില്‍ കെ‌എസ്‌ആര്‍‌ടി‌സി ഈയിടെ കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ടെത്തും. താമരശ്ശേരി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് സര്‍വീസ്. ബസിന്‍റെ കന്നി യാത്രയില്‍ ഡോര്‍ തകര്‍ന്നുവെന്ന് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  […]

Continue Reading

‘നവകേരള സദസിനെ അപലപിച്ച് ജി സുധാകരന്‍’- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

മുതിര്‍ന്ന സി‌പി‌എം നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി സുധാകരന്‍ നവകേരള സദസ്സിനെ അപലപിച്ചു പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ജി സുധാകരന്‍റെ ചിത്രവും “നവ കേരള സദസിന്റെ പേരിൽ പാർട്ടി തെരുവിൽ കാട്ടി കൂട്ടിയത് ചെറ്റത്തരങ്ങൾ വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകും സഖാവ് ജി. സുധാകരൻ” എന്ന വാചകങ്ങളുമാണ് പോസ്റ്ററിലുള്ളത്.  FB post archives link എന്നാല്‍ ജി സുധാകരന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വസ്തുത ഇങ്ങനെ  ഞങ്ങള്‍ […]

Continue Reading

മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന മാതൃഭൂമി ന്യൂസ് കാര്‍ഡ് വ്യാജം… സത്യമിങ്ങനെ…

നവംബർ 18 ആം തീയതി കാസർഗോഡ് നിന്നും ആരംഭിച്ച നവകേരള സദസ്സ് എന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പൊതുസമ്പർക്ക പരിപാടി ഇപ്പോൾ 12 ജില്ലകൾ കടന്നു കൊല്ലത്തെത്തിയിരിക്കുകയാണ്. നവകേരള സദസ്സിലെ ചർച്ചകളും തീരുമാനങ്ങളും നവകേരള സദസുമായി ബന്ധപ്പെട്ട് വരുന്ന പ്രതിഷേധങ്ങളും വിവാദങ്ങളും എല്ലാം മാധ്യമങ്ങളിൽ വാർത്തയാകുന്നുണ്ട്.  വനം വകുപ്പ് മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയിൽ ഇതിനിടെ പ്രവേശിപ്പിച്ചു എന്ന് വാർത്തകളുണ്ടായിരുന്നു. ഇതേ വാർത്ത നൽകിയ മാതൃഭൂമിയുടെ എന്ന പേരിൽ ഒരു ന്യൂസ് കാർഡ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം […]

Continue Reading

നവകേരള സദസ്സിനായി സി‌പി‌എം നേതാക്കള്‍ ഫണ്ട് പിരിക്കുന്നു… പഴയ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം…

നവകേരള സദസ്സ് ഓരോ ജില്ലകളില്‍ പുരോഗമിക്കുകയാണ്. സദസ്സിൽ പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. നവകേരളയ്ക്ക് വേണ്ടി സി‌പി‌എം നേതാക്കള്‍ ബക്കറ്റ് പിരിവ് നടത്തുന്നു എന്ന് ആരോപിച്ച് ഒരു ചിത്രം ഇതിനിടെ പ്രചരിക്കുന്നുണ്ട്.   പ്രചരണം സിപിഎം കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ എം വി ജയരാജൻ ബക്കറ്റ് പിരിവ് നടത്തുന്ന ചിത്രമാണ്  പ്രചരിക്കുന്നത്. ദിനപ്പത്രത്തിലെ പേപ്പര്‍ കറ്റിംഗ് ആണിത്.  നവകേരള സദസ്സിനുവേണ്ടിയാണ് പിരിവ് നടത്തുന്നതെഎന്ന് ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇല […]

Continue Reading

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

സംസ്ഥാന സർക്കാരിന്‍റെ നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് മന്ത്രിമാർ ഒരുമിച്ച് പരാതികൾ സ്വീകരിക്കുന്ന സംവിധാനം ഒരുക്കി നവകേരള സദസ്സ് എന്ന പരിപാടിക്ക് കഴിഞ്ഞദിവസം കാസർഗോഡ് തുടക്കം കുറിച്ചു.  ഇതിനായി മന്ത്രിമാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ ഒരു ബസ് വാങ്ങിയത് മുതൽ നവകേരള സദസ്സ് വൻ ചർച്ചയായി മാറി. പ്രതിപക്ഷത്ത് നിന്നും രൂക്ഷ വിമർശനങ്ങളാണ് പരിപാടിക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത്.  ഇതിനിടെ മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദാ കാരാട്ട് നവകേരള സദസ്സിനെ വിമർശിച്ചുകൊണ്ട് […]

Continue Reading

നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിലെന്ന് വ്യാജ പ്രചരണം- സത്യമിതാണ്…

പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് വാങ്ങി പരിഹരിക്കാനായി സർക്കാർ ആവിഷ്കരിച്ച നവകേരളയുടെ ആദ്യ സദസ്സ് കാസർഗോഡ് തുടക്കം കുറിച്ചു. കാസർഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 14232 പരാതികൾ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനിടെ നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചു കളഞ്ഞു എന്ന രീതിയിൽ ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ എന്ന തലക്കെട്ടില്‍ പത്രവാർത്തയുടെ കട്ടിംഗ് ആണ് പ്രചരിക്കുന്നത്. കാസർഗോഡ് ജനങ്ങളുടെ […]

Continue Reading