FACT CHECK: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിന് രക്ഷിതാക്കള്‍ ശകാരിച്ചതിന്‍റെ പേരില്‍ രണ്ടു കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം നിലവിലെ ബംഗാള്‍ കലാപവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

പ്രചരണം  ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപത്തിന്‍റെ വിവിധ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും പങ്കുവച്ചിരുന്നു. എന്നാല്‍ അവയില്‍ ചിലതിന് നിലവിലെ കലാപവുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാനായത്.  കലാപവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു ചിത്രത്തെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാന്‍ പോകുന്നത്. കലാപത്തില്‍ രണ്ട് ബിജെപി പ്രവർത്തകരെ തൃണമൂൽ പ്രവര്‍ത്തകര്‍ കൊന്നു കെട്ടിത്തൂക്കി എന്ന് വാദിച്ച് ഒരു പോസ്റ്റ് ഈയിടെ പ്രചരിച്ചു പോരുന്നുണ്ട്. രണ്ട് യുവാക്കളുടെ കഴുത്തിൽ കയർ കുരുക്കി […]

Continue Reading

ഹരിയാനയില്‍ മുന്‍ ബി.ജെ.പി. എം.പിക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കര്‍ഷക സമരത്തിനോട് ബന്ധപെടുത്തി പ്രചരിപ്പിക്കുന്നു…

രാജ്യമെമ്പാടും നടന്ന കാര്‍ഷിക സംഘടനകളുടെ സമരങ്ങളുടെ പല ഫോട്ടോകളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ നാം കണ്ടിട്ടുണ്ടാകും. ഇതില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ഒരു നേതാവിനെ ചിലര്‍ ആക്രമിക്കുന്നതും മുഖത്ത് കരി തേക്കുന്നതും നമുക്ക് കാണാം. ഈ വീഡിയോയില്‍ കര്‍ഷകര്‍ ഹരിയാനയിലെ ബി.ജെ.പി. നേതാവിനെ കാര്‍ഷിക ബില്ലുമായി ബന്ധപെട്ടു ആക്രമിക്കുന്നു എന്നാണ് വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്ന വാദം.  എന്നാല്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോ പഴയതാണെന്നും നിലവിലെ കര്‍ഷക സമരവുമായി ഇതിന് […]

Continue Reading