അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ തിരികെ കിട്ടി – വീഡിയോ തായ് ബേബി കെയര്‍ ബ്രാന്‍റിന്‍റെ പരസ്യമാണ്…
ദൈവത്തിന് എല്ലായിടത്തും എത്താന്‍ പറ്റാത്തതിന് പകരമാണ് അമ്മമാരെ സൃഷ്ടിച്ചതെന്ന് പഴമൊഴിയുണ്ട്. ഇതിനെ അന്വര്‍ത്ഥമാക്കുന്നുവെന്ന് അനുസ്മരിപ്പിക്കും വിധം വിസ്മയാവഹമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം വീഡിയോ നിരീക്ഷിച്ചാല്‍ തന്നെ ഇത് ചിത്രീകരിച്ച വീഡിയോ ആണെന്ന് ആര്‍ക്കും അനായാസം മനസ്സിലാകും. ഓരോ ഷോട്ടുകളും പ്രത്യേകമായി ചിത്രീകരിച്ചതാണ്. രണ്ടു നവജാത ശിശുക്കള്‍ ആശുപത്രി ഇക്യുബേറ്ററില്‍ കിടക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോയുടെ തുടക്കം. അതിലൊന്ന് ചാപിള്ളയാണെന്ന് വിവരത്തില്‍ പറയുന്നു. മാതാപിതാക്കൾ ഒരു ഇൻകുബേറ്ററിന് അടുത്ത് നിൽക്കുകയാണ്. ഒരാൾ അമ്മയ്ക്ക് നേരെ […]
Continue Reading