
വിവരണം
എപിജെ അബ്‌ദുള്‍ കലാമിന്‍റെ കുട്ടിക്കാലത്തെ ചിത്രം എന്ന് തലക്കെട്ട് നല്‍കി ഒരു സ്കൂള്‍ കുട്ടി സൈക്കളില്‍ പത്രക്കെട്ടുമായി പോകുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നുണ്ട്. Orange Media Entertainment എന്ന ഫെയ്‌സ്ബുക്ക് പേജില്‍ മെയ് 13നാണ് (2019) ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 800ല്‍ അധികം ഷെയറുകളും 2,500ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇപ്രകാരമാണ് പോസ്റ്റ്.

എന്നാല്‍ ചിത്രത്തിലുള്ള കുട്ടി അബ്‌ദുള്‍ കലാം തന്നെയാണോ. വസ്തുത എന്തെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫെയ്‌സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും അബ്‌ദുള്‍ കലാമിന്‍റെ പേരില്‍ പ്രചരിക്കുന്നതെന്നതാണ് വാസ്‌തവം. പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല. യഥാര്‍ത്ഥത്തില്‍ കളര്‍ ചിത്രമാണിത്. ഇതിന്‍റെ കളര്‍ ചിത്രം രണ്ട് വര്‍ഷം മുന്‍പ് steemit.com എന്നയൊരു വൈബ്‌സൈറ്റില്‍ പ്രചരിച്ചിരുന്നു. മാത്രമല്ല 1931ലാണ് അബ്‌ദുള്‍ കലാമിന്‍റെ ജനനം. അതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ചെറുപ്പകാലത്ത് ഇത്രയും രൂപമാറ്റമുള്ള മോഡേണ്‍ ആയിട്ടുള്ള സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലായിരുന്നു. അധികം പഴക്കമില്ലാത്ത ഒരു ചിത്രമാണ് അബ്‌ദുള്‍ കലാമിന്‍റെ കുട്ടിക്കാലമെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നാണ് വാസ്‌തവം.

നിഗമനം
അബ്‌ദുള്‍ കലാമിന്‍റെ പേരില്‍ പ്രചരിപ്പിച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം യഥാര്‍ത്ഥത്തില്‍ കളര്‍ ചിത്രത്തില്‍ എഡിറ്റ് ചെയ്തതതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല അത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ അത്രയും രൂപഘടനയില്‍ പുതുമയുള്ള സൈക്കളുകളില്ലായിരുന്നു. അതുകൊണ്ട് തന്നെ പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രവും വിശദീകരണവും പൂര്‍ണമായും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍

Title:പത്രവിതരണത്തിന് പോകുന്ന ഈ വിദ്യാര്‍ഥി എ.പി.ജെ.അബ്‌ദുള്‍ കലാമോ?
Fact Check By: Harishanakar PrasadResult: False

Thanks for the information Google. Even some of my friends said me about this. And I had deleted the post ASAP. This information is really valuable. Thanks again.