
വിവരണം
സമൂഹത്തെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ് മായം കലർന്ന ഭക്ഷണം. വയറിനുണ്ടാകുന്ന നിസ്സാര പ്രശ്നങ്ങൾ മുതൽ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് വരെ ഭക്ഷണത്തിലെ മായം കാരണമായേക്കാം. അതിനാല്‍ മായം കലര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം പ്രചാരത്തിലാവുകയും ചെയ്യും. ഇതിന് മുമ്പ് വളരെ വേഗം സമൂഹത്തില്‍ പ്രചരിച്ച ചില മായം കലര്‍ത്തലുകളുടെ വാര്‍ത്തകളെ പറ്റി ഞങ്ങള്‍ അന്വേഷിച്ചിരുന്നു. തെറ്റാണെന്നു ഞങ്ങള്‍ തെളിയിച്ച അന്വേഷണ ലേഖനങ്ങള്‍ താഴെയുള്ള ലിങ്കുകള്‍ തുറന്നു വായിക്കാം.
വീഡിയോയില്‍ ആശിര്‍വാദ് ആട്ടയില്‍ കാണുന്ന പദാര്‍ത്ഥം ഗ്ലുറ്റെന്‍ എന്ന ഗോതമ്പിലുള്ള പ്രോട്ടീനാണ്…
അമൂലിന്‍റെ ഭക്ഷ്യസാധനങ്ങളില്‍ പന്നി നെയ്യ് ചേര്‍ന്നിട്ടുണ്ടോ?
ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചു വരുന്നുണ്ട്. വ്യാജ കശുവണ്ടി പരിപ്പ് നിര്‍മാണം വെളിപ്പെടുത്തുന്നു എന്നു അവകാശപ്പെടുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.
വീഡിയോയുടെ ഒപ്പം നല്കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഇതാ cashewnut നും (അണ്ടിപ്പരിപ്പ്) ഡ്യൂപ്ലിക്കേറ്റ് ഇറങ്ങി…വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കുക.” വീഡിയോയില്‍ കശുവണ്ടി പരിപ്പ് വാങ്ങുന്നവര്‍ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പ് ഹിന്ദിയില്‍ വോയിസ് ഓവര്‍ ആയി നല്കിയിട്ടുണ്ട്.
എന്നാല്‍ ഇത് വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മിക്കുന്ന വീഡിയോ അല്ല.
യാഥാര്‍ഥ്യം അറിയേണ്ടേ
ഞങ്ങള്‍ വീഡിയോയില്‍ നല്കിയിരിക്കുന്ന PK talent channel എന്നു അന്വേഷിച്ചപ്പോള്‍ പ്രസ്തുത ചാനല്‍ ലഭിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഒരു വീഡിയോ ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. വീണ്ടും ഞങ്ങള്‍ അന്വേഷിച്ചു. വാസ്തവത്തില്‍ കാഷ്യൂ സാള്‍ട്ട് മെഷീന്‍ എന്നാണ് വീഡിയോയിലുള്ള മെഷീന്‍ അറിയപ്പെടുന്നത്. യുട്യൂബില്‍ ഇത്തരം യന്ത്രങ്ങളുടെ നിരവധി വീഡിയോകള്‍ ലഭ്യമാണ്.
നിങ്ങളില്‍ പലരും ഈ ബിസ്കറ്റ് വിപണിയില്‍ കണ്ടിട്ടുണ്ടാകും. ഉപ്പും മധുരവും കലര്‍ന്ന ഈ ബിസ്ക്കറ്റ് കേരളത്തില്‍ എല്ലായിടത്തും സുലഭമാണ്.
പോസ്റ്റില്‍ നല്കിയിരിക്കുന്ന അതേ വീഡിയോ ഞങ്ങളുടെ അന്വേഷണത്തില്‍ ലഭ്യമായില്ല. എങ്കിലും പോസ്റ്റില്‍ നല്കിയിരിക്കുന്ന വീഡിയോ വ്യാജമായി കശുവണ്ടി പരിപ്പ് നിര്‍മ്മിക്കുന്നതിന്‍റെതല്ല എന്നു വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നമ്മുടെ നാട്ടിലെ കശുവണ്ടി പരിപ്പ് നിര്‍മ്മാണ വ്യവസായത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതിനാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വസ്തുത അറിയാതെ പ്രചരിപ്പിക്കാതിരിക്കുക
ഇതേ വീഡിയോ മറ്റ് ഭാഷകളിലും പ്രചരിക്കുന്നുണ്ട്. മറാത്തി ഭാഷയില്‍ പ്രചരിച്ച പോസ്റ്റിനു മുകളില്‍ ഞങ്ങളുടെ മറാത്തി ടീം നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോയില്‍ കശുവണ്ടി പരിപ്പിന്‍റെ ആകൃതിയിലുള്ള ഒരു ബിസ്ക്കറ്റ് നിര്‍മാണ യന്ത്രത്തിന്‍റെ വീഡിയോ ആണുള്ളത്. വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മിക്കുന്ന വീഡിയോ ആണിതെന്ന പ്രചരണം തെറ്റാണ്.

Title:ഈ വീഡിയോ വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മാണത്തിന്‍റെതല്ല…
Fact Check By: Vasuki SResult: False
