വീഡിയോയില്‍ ആശിര്‍വാദ് ആട്ടയില്‍ കാണുന്ന പദാര്‍ത്ഥം ഗ്ലുറ്റെന്‍ എന്ന ഗോതമ്പിലുള്ള പ്രോട്ടീനാണ്…

ആരോഗ്യം

ആശിര്‍വാദ് ആട്ടയില്‍ ഒട്ടുന്ന ഒരു പദാര്‍ത്ഥം കണ്ടെത്തി അതിനാല്‍ ആശിര്‍വാദ് ആട്ട ആരും ഉപയോഗിക്കരുത് എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മുഖം കാണിക്കാത്ത ചില വനിതകള്‍ ആശിര്‍വാദ് ആട്ടയെ വെള്ളത്തില്‍ കലക്കി അതില്‍ നിന്ന് വരുന്ന റബ്ബര്‍ പോലെയുള്ള ഒട്ടുന്ന ഒരു പദാര്‍ത്ഥത്തിനെ ചുണ്ടികാണിച്ച് ആശിര്‍വാദ് ആട്ടയില്‍ മായമുണ്ട് അതിനാല്‍ ആശിര്‍വാദ് ആട്ട ഉപയോഗിക്കരുത് എന്ന് പറയുന്നു. ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ഈ പ്രശ്നമില്ല പക്ഷെ ഗോതമ്പ് ദോശയുണ്ടാക്കാന്‍ വെള്ളത്തില്‍ ആട്ട ഇടുമ്പോള്‍ ഇങ്ങനെ ഒട്ടിപ്പിടിക്കുന്ന ഒരു പദാര്‍ത്ഥം ലഭിക്കുന്നു എന്ന് വീഡിയോയില്‍ പരാമര്‍ശിക്കുന്നു. ഈ വൈറല്‍ വീഡിയോയുള്ള ഒരു പോസ്റ്റിനു ലഭിച്ചിരിക്കുന്നത് ആയിരത്തോളം ഷെയരുകളാണ്. ഇതേ പോലെ പല പോസ്റ്റുകളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. കുടാതെ ഞങ്ങളുടെ വാട്സാപ്പ് നമ്പരിലും ഈ വീഡിയോ പലോരും പരിശോധനക്കായി അയചിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന പദാര്‍ത്ഥത്തിനെ കുറിച്ച് അന്വേഷിച്ചു. ഈ പദാര്‍ത്ഥം ഗോതമ്പില്‍ സാധാരണമായി ഉണ്ടാവുന്ന ഗ്ലുട്ടെന്‍ എന്നൊരു പ്രോട്ടീന്‍ ആണെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “റേഷൻ കടയിലെ ഗോതമ്പ് വാങ്ങി പൊടിച്ച് കഴിച്ചാൽ ചിലര്‍ക്ക് വായക്ക് ടേസ്റ്റ് പറ്റില്ല കൂടുതൽ രുചി കിട്ടാൻ കാശ് കൂടുതൽ ചിലവാക്കിയാൽ ഇങ്ങനെയൊക്കെ കഴിക്കാം”

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഇതിനെ മുമ്പേ വൈറല്‍ ആയ ഇതേ പോലെ ധാരള വീഡിയോകളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. കഴിഞ്ഞ മൂന്നു-നാലു കൊല്ലം കൊണ്ട് ഇത്തരത്തില്‍ വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതിനെ കുറിച്ച് ആശിര്‍വാദ് ആട്ട ഉണ്ടാക്കുന്ന ഐ.ടി.സി. കമ്പനി അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമായി വിശദീകരണം നല്‍കിയിട്ടുണ്ട്. കമ്പനിയുടെ വിശദീകരണത്തിന്‍റെ വീഡിയോ താഴെ നമുക്ക് കാണാം.

കമ്പനി വെബ്‌സൈറ്റില്‍ പറയുന്നത്: “സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളെ സുക്ഷിക്കുക. ഈ വീഡിയോകളില്‍ വാദിക്കുന്ന പോലെ ആശിര്‍വാദ് ആട്ടയില്‍ രബ്ബറോ പ്ലാസ്റ്റികോ ഒന്നുമില്ല. വീഡിയോയില്‍ കാണുന്നത് എല്ലാ ഗോതമ്പ് മാവില്‍ എഫ്.എസ്.എസ്.എ.ഐ. യുടെ നിര്‍ദേശ പ്രകാരം നിബന്ധനയുള്ള ഗ്ലുട്ടെന്‍ എന്ന പ്രകൃതിക പ്രോട്ടീന്‍ ആണ്. ഈ പ്രോട്ടീന്‍ എല്ലാ മാവുകളിലുണ്ടാകും. 6500ല്‍ അധികം കേന്ദ്രകളില്‍ നിന്ന് സുക്ഷ്മമായി പരിശോധിച്ച് തെരഞ്ഞെടുത്ത ഗോതമ്പ് കൊണ്ട്, കൊല്ലത്തില്‍ രണ്ട് തവണ 410 ഗുണനിലവാരം ടെസ്റ്റുകള്‍ നടത്തി, ഐ.എസ്.ഓ. 22000 സര്‍ട്ടിഫിക്കെഷനുള്ള ഐ.ടി.സി. കമ്പനി ഞങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും പോലെ ആശിര്‍വാദ് ആട്ടയും ഉന്നത പരിശുദ്ധിയും, ഗുണനിലവാരവും, വൃത്തിയും ഉറപ്പിച്ച് ഉണ്ടാകുന്ന ഉല്‍പ്പന്നമാണ്. 

എഫ്.എസ്.എസ്.എ.ഐയുടെ നിര്‍ദേശം പ്രകാരം ഞങ്ങളുടെ അട്ടയില്‍ 6% ഗ്ലുട്ടെനുണ്ട്. ഗ്ലുട്ടെന്‍ കാരണമാണ് നിങ്ങള്‍ ചപ്പാത്തിയില്‍ ഇലാസ്തികത വരുന്നത്. ഇത് കാരണമാണ് നിങ്ങളുടെ ചപ്പാത്തി സോഫ്റ്റും ടേസ്റ്റിയുമായിരിക്കുന്നത്.

Aashirvaad

എഫ്.എസ്.എസ്.എ.ഐ. അവരുടെ വെബ്‌സൈറ്റില്‍ ഗ്ലുട്ടന്‍റെ പരിധി 6% ലധികമായിരിക്കണം എന്ന് പറയുന്നുണ്ട്. ആശിര്‍വാദ് എഫ്.എസ്.എസ്.എ.ഐയുടെ നിര്‍ദേശങ്ങള്‍ തെറ്റിക്കുന്നില്ല.

FSSAI

ഇങ്ങനെയുള്ള വീഡിയോകള്‍ ഇതിനെ മുമ്പേയും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. അന്ന് ചില വസ്തുത അന്വേഷണ വെബ്സൈറ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നമുക്ക് താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

BoomliveHoax or Fact

ഇത്തരത്തിലുള്ള തെറ്റിധാരണ ശ്രിഷ്ടിക്കുന്ന വീഡിയോകള്‍ക്കെതിരെ ഐ.ടി.സി. കമ്പനി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. 2017ല്‍ ബാംഗ്ലൂരു സിവില്‍ കോടതി ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരത്തില്‍ വീഡിയോകള്‍ പ്രചരിക്കുന്നത് നിരോധിക്കണം എന്നാണ് പറയുന്നത്. കുടാതെ കൊല്‍ക്കത്തയിലും ഐ.ടി.സി. ഇത്തരം വീഡിയോകള്‍ക്കെതിരെ പരാതി നല്കിയതായി താഴെ നല്‍കിയ ദി ഹിന്ദു ബിസിനസ്‌ ലൈന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

The Hindu Business LineArchived Link

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആശിര്‍വാദ് ആട്ടയുടെ വൈറല്‍ വീഡിയോ തെറ്റിധരിപ്പിക്കുന്നതാണ്. ഗോതമ്പ് മാവില്‍ നൈസര്‍ഗികമായി കണ്ടെത്തുന്ന ഗ്ലുട്ടന്‍ എന്നൊരു പ്രോട്ടീനെ കാണിച്ച് ആശിര്‍വാദ് ആട്ടയില്‍ മായം ചേര്‍ത്തിയിട്ടുണ്ട് എന്ന വ്യാജപ്രചാരണമാണ് വീഡിയോയില്‍ നടത്തുന്നത്. 

Avatar

Title:വീഡിയോയില്‍ ആശിര്‍വാദ് ആട്ടയില്‍ കാണുന്ന പദാര്‍ത്ഥം ഗ്ലുറ്റെന്‍ എന്ന ഗോതമ്പിലുള്ള പ്രോട്ടീനാണ്…

Fact Check By: Mukundan K 

Result: False