
രണ്ട് വനിതകള്‍ പാവപെട്ട കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത്തിന്‍റെ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ബ്രിട്ടീഷ് മഹാരാജ്ഞി എലിസബത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ രാജ്ഞി എലിസബത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് വൈറല്‍ ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രണ്ട് യൂറോപ്യന്‍ വനിതകള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു കൊടുക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “മരണം കൊണ്ട് ആരും വിശുദ്ധരാകുന്നില്ല എന്ന് ആരോ പറഞ്ഞതായി ഓർക്കുന്നു…
ചെരുപ്പ് നക്കികളുടെ പാരമ്പര്യം ഉള്ള അടിമക്കണ്ണുകൾക്കേ ഇവരെ പുകഴ്ത്താൻ കഴിയൂ..”
രാജ്ഞി എലിസബത്ത് 8 സെപ്റ്റംബറിനാണ് അന്തരിച്ചത്. മുകളില്‍ നല്‍കിയ പോസ്റ്റില്‍ അവരെ ഉദ്ദേശിച്ചിട്ടാണ് ഈ വീഡിയോ പങ്ക് വയ്ക്കുന്നത്. പോസ്റ്റിന്‍റെ താഴെ കമന്‍റ് ചെയ്തവരും ഈ വീഡിയോ രാജ്ഞി എലിസബത്തിന്‍റെതാണ് എന്ന് വിശ്വസിച്ചിട്ടാണ് കമന്‍റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ആരുടെയാണ് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ വിക്കിപീഡിയയില്‍ ലഭിച്ചു. വിക്കിപീഡിയ പ്രകാരം ഈ വീഡിയോ 1901ല്‍ വിയറ്റ്നാമില്‍ ഷൂട്ട് ചെയ്താണ് എന്ന് കണ്ടെത്തി. ഗാബ്രിയള്‍ വെയ്രെ (Gabriel Veyre) എന്ന വ്യക്തിയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്.

ഈ ദൃശ്യങ്ങളെ കുറിച്ച് നല്‍കിയ വിവരങ്ങള്‍ പ്രകാരം ഈ വീഡിയോ 1899-1900 എന്ന കൊല്ലങ്ങളില്‍ ഫ്രാന്‍സിന്‍റെ അധീനമായ വിയറ്റ്നാമിലെ ദൃശ്യങ്ങളാണ്. ചിത്രത്തില്‍ വിയറ്റ്നാമി കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത് ഗവര്‍ണര്‍ ജനറല്‍ പോള്‍ ദൌമരുടെ ഭാര്യയും മകളുമാണ്.
ഈ ദൃശ്യങ്ങളെ കുറിച്ച് IMDBയുടെ വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

കുടാതെ ഈ വീഡിയോ 1901ലേതാണ്. രാജ്ഞി എലിസബത്ത് ജനിച്ചത് 1926ലാണ്.
നിഗമനം
1899-1900ല്‍ വിയറ്റ്നാമിലെ ഫ്രഞ്ച് ഗവര്‍ണര്‍ ജനറലുടെ ഭാര്യയും മകളും പാവപെട്ട കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത്തിന്‍റെ വൈറല്‍ ദൃശ്യങ്ങളാണ് രാജ്ഞി എലിസബത്തിന്‍റെ പേരില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വിഎറ്റ്നാമിലെ പഴയെ ദൃശ്യങ്ങള്‍ അന്തരിച്ച് ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: Misleading
