
വിവരണം
“അച്ചൻ വലിച്ച റിക്ഷാ എന്നെ ഐ എ എസിൽ എത്തിച്ചു ഇനി അച്ചനിരിക്ക് ഞാനൊന്നു വലിച്ചുനോക്കട്ടെ.” എന്ന വാചകം ചേർത്ത് 2018 ഡിസംബര്‍ 24 മുതല്‍ ഒരു പോസ്റ്റ് Pinnoka Kaaran എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിനു ലഭിചിരിക്കുന്നത് 56,000കാളധികം ഷെയറുകളാണ്. അത് പോലെ 4300 കാളധികം പ്രതികരണങ്ങൾ ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നു. ചിത്രത്തിന്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരം:
“IAS ഉയർന്ന റാങ്ക് വാങ്ങിയ ശേഷം. തന്റെ അച്ഛനെ ലോകത്തിനു പരിച്ചയപെടുത്തുന്ന മകൾ .. ഒരു ബിഗ് സല്യൂട്ട് ഈ അച്ഛനും മകൾക്കും. ഇതൊന്നും ആരും ഷെയർ ചെയ്യില്ല എന്ന് അറിയാം.”
പ്രചോദന ദായകമായ ഈ പോസ്റ്റ് സത്യമാണോ? അതോ ഈ ചിത്രത്തിന്റെ പിന്നിലുള്ള കഥ വേറെ മറ്റേതെങ്കിലുമാണോ … ഐ.എ.എസ് . പരിക്ഷ പാസ്സായി സ്വന്തം പിതാവിനെ പരിചയപ്പെടുതുന്ന ഈ ചിത്രത്തിന്റെ പോലെയുള്ള സീൻ നാം റിൻ സോപ്പിന്റെ ടി.വി. പരസ്യങ്ങളിൽ കണ്ടിട്ടുണ്ടാവും. പക്ഷെ ഇത് പോലെയുള്ള ഒരു ഉദാഹരണം യഥാർത്ഥത്തിൽ നമുടെ മുന്നിൽ വരുന്നത് ഒരു കൌതുക വിഷയം തനെയാണ്. അത് കാരണം ഈ ചിത്രത്തിന്റെ കൂടെയുള്ള പറയുന്ന വാചകം ഇത്രത്തോളം സത്യം ആണ് എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ഈ ചിത്രത്തിന്റെ കുറിച്ച കൂടതല്‍ അറിയാനായി ഞങ്ങള്‍ ഈ ചിത്രം ഗൂഗിലില്‍ reverse image search ചെയ്തു അന്വേഷിച്ചു. അന്വേഷണത്തിന്റെ പരിനാമങ്ങൾ പരിശോധിച്ചപ്പോൾ ഈ ചിത്രത്തിന്റെ യാഥാർഥ്യം എന്താണെന്ന് മനസിലായി. ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടി ഐ.എ.എസ് . പരിക്ഷ പാസ് ആയിട്ടില്ല. അത് പോലെ താനെ റിക്ഷയിൽ ഇരിക്കുന്ന വ്യക്തി ഈ പെൺകുട്ടിയുടെ അച്ഛനുമല്ല. ചിത്രത്തിൽ കാണുന്ന പെൺകുട്ടിയുടെ പേര് ശർമോണാ പൊഭാർ എന്നാണ്. ഈ പെൺകുട്ടി ഒരു ട്രാവൽ ബ്ലോഗ്ഗർ ആണ്. ഇൻസ്റ്റാഗ്രാമിൽ Wildcraft നു വേണ്ടി ഒരു പരസ്യം ഷൂട്ട് ചെയ്യുകയായിരുന്നു ഷാർമോണാ. 2018 ഏപ്രിലിൽ കൊൽക്കത്തയിലെ ശോഭ ബജാരിൽ ഈ ചിത്രം ഭാസ്കര്‍ ചാല് എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എടുത്ത്. ഈ ചിത്രം ശോര്മോണ അവളുടെ ഇൻസ്റ്റാഗ്രം പ്രോഫൈലിലും പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഈ പോസ്റ്റില്‍ ഉപയോകിച്ച ചിത്രം തന്നെയാണ് വ്യാജ വിവരണത്തോടൊപ്പം പ്രചരിപ്പിക്കുന്നത്. പല വസ്തുത പരിശോധന വെബ്സൈറ്റുകൾ ഈ വാ൪ത്ത പരിശോധിച്ചു റിപ്പോർട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ താഴെ നല്കിയ ലിങ്കുകള്‍ ഉപയോകിച്ച് സന്ദര്‍ശിക്കാം.
India Today | Archived Link |
TOI | Archived Link |
Boom | Archived Link |
Facthunt | Archived Link |
Smhoaxslayer | Archived Link |

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പോസ്റ്റ് ട്വിട്ടറിലാണ് ആദ്യം കണ്ടെത്തിയത്. തമിള്‍നാട് കോണ്‍ഗ്രസിന്റെ ന്യുനപക്ഷ കമ്മിറ്റിയുടെ ചെയര്‍മന്‍ ആയ ഡോ. ജെ. അസ്ലം പാഷ ഈ ചിത്രം ഇങ്ങനെയൊരു വിവരണതോടൊപ്പം പ്രസിദ്ധികരിച്ചത്. ഈ പോസ്റ്റ് പിനീട് തിരുവനന്തപുരം എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ റീട്വീറ്റ് ചെയുകയുണ്ടായി. ഇതിനെതുടർന്ന് ഈ ചിത്രം വൈറലായി. ട്വിട്ടരിനു പിറകെ ഇത് ഫെസ്ബൂക്കിലും എത്തി.
സ്ക്രീന്‍ഷോട്ട് കടപ്പാട്: facthunt
നിഗമനം
ഈ പോസ്റ്റ് വ്യാജമാണ്. ഈ ചിത്രത്തിൽ കാണുന്നത് ഒരു ഐ.എ.എസ് . റാങ്ക് വാങ്ങിയ പെൺകുട്ടിയല്ല പകരം കൊൽക്കത്തയിലെ ഒരു ട്രാവൽ ബ്ലോഗ്ഗറാണ്. റിക്ഷയിൽ ഇരിക്കുന്നത് അവളുടെ പിതാവുമല്ല. അതിനാൽ പ്രിയ വായനക്കാർ ഈ പോസ്റ്റ് ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:ഐ.എ.എസ് ഉയർന്ന റാങ്ക് വാങ്ങിയ മകൾ അവളുടെ പിതാവിനെ പരിചയപ്പെടുത്തുന്ന ഈ ചിത്രം യഥാർത്ഥമാണോ …?
Fact Check By: Harish NairResult: False

Thanks for the fact finder report. Thank you Facebook, for your support.