FACT CHECK: 1850ല്‍ ബ്രിട്ടിഷ് ഫോട്ടോഗ്രാഫര്‍ ഹോഫ്മാന്‍ പകര്‍ത്തിയ ഝാന്‍സിയുടെ റാണിയുടെ ചിത്രമല്ല ഇത്…

ചരിത്രം

ബ്രിട്ടിഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കെതിരെ ശക്തമായി പോരാടിയ ഝാന്‍സിയുടെ’ റാണി ലക്ഷ്മീ ബായിയുടെ യഥാര്‍ത്ഥ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രം ബ്രിട്ടിഷ് ഫോട്ടോഗ്രാഫര്‍ ഹോഫ്മാന്‍ 1850ല്‍ പകര്‍ത്തിയ റാണിയുടെ യഥാര്‍ത്ഥ ചിത്രമാണ് എന്നാണ് വാദം. 

പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം റാണി ലക്ഷ്മീ ബായ്യുടെ യഥാര്‍ത്ഥ ചിത്രമല്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “ഹോഫ്മാന്‍ എന്ന ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ 1850ല്‍ പകര്‍ത്തിയതെന്ന്‍ പറയപെടുന്ന മഹാറാണിയുടെ യഥാര്‍ത്ഥ ചിത്രം

യഥാര്‍ത്ഥത്തില്‍ ഈ ചിത്രം റാണി ലക്ഷ്മീ ബായ്യുടെതാണോ? നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

പോസ്റ്ററില്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഝാന്‍സി റാണിയുടെ ഒരു ചിത്രം ലഭിച്ചു. പക്ഷെ ഈ ചിത്രം പോസ്റ്റില്‍ നല്‍കിയ ചിത്രമല്ല. ഹോഫ്മാന്‍ എന്ന ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ 1850ല്‍ പകര്‍ത്തിയ ചിത്രം എന്ന് അവകാശപെടുന്ന ചിത്രം നമുക്ക് താഴെ കാണാം.

ഈ ചിത്രം 1850ല്‍ പകര്‍ത്തിയ ഝാന്‍സി റാണിയുടെ യഥാര്‍ത്ഥ ചിത്രമാണ് എന്ന അവകാശവാദം ഈ അടുത്ത കാലത്ത് ഉന്നയിക്കുകയുണ്ടായി. ഈ അവകാശവാദം എത്രത്തോളം സത്യമാണ് എന്ന് ഇത് വരെ അറിയാന്‍ സാധിച്ചിട്ടില്ല. 

മധ്യപ്രദേശിലെ ഭോപ്പാലിലെ വാമന്‍ താകറെ എന്ന ഫോട്ടോഗ്രഫരുടെ കയ്യിലാണ് നിലവിലുള്ളത്. അദ്ദേഹം ഭോപ്പാലില്‍ ഒരു എക്സിബിഷനില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ABP ന്യൂസ്‌ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ആര്‍ക്കെങ്കിലും ഈ ചിത്രത്തിനെ കുറിച്ച് സംശയം പ്രകടിപ്പിക്കാം പക്ഷെ ഈ ചിത്രത്തിന്‍റെ ബാക്കില്‍ നോക്കിയാല്‍ ഈ ചിത്രം ഝാന്‍സി റാണിയുടെതന്നെയാണ് എന്ന് സ്ഥിരികരിക്കാം. ചിത്രത്തിന്‍റെ ബാക്കില്‍ ഹിന്ദിയിലും ഉര്‍ദുവിലും ഝാന്‍സി റാണി എഴുതിയിട്ടുണ്ട്.

ഈ ചിത്രം ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ മാരായ ജോണ്‍സ്റ്റ്ന്‍ ആന്‍റ് ഹോഫ്മാന്‍, അവര്‍ ജര്‍മന്‍ ഫോട്ടോഗ്രാഫര്‍മാരാണ് എന്ന് ധരിച്ച് എടുത്ത ഫോട്ടോഗ്രാഫ് ആണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താകറെ പറയുന്നു: “ഫോട്ടോഗ്രാഫി തുടങ്ങിയത് 1840ലാണ്, ഈ ഫോട്ടോ എടുത്തത് 1850ലുമാണ്. ബ്രിട്ടീഷ് കാരോട് റാണിക്ക് കലിപ്പായിരുന്നു അത് കൊണ്ട് ഈ ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ താന്‍ ഒരു ജര്‍മന്‍ ഫോട്ടോഗ്രാഫരാണ് എന്ന് പറഞ്ഞ്

ഈ ചിത്രം താകറെയുടെ സുഹുര്‍തതായ അമീത് അംബാലാല്‍ എന്ന വ്യക്തിയാണ് ജയ്‌പ്പുരില്‍ നിന്ന് ഈ ചിത്രം 1968ല്‍ 1.5 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ചിത്രം വാങ്ങിചതിനെ ശേഷം അദ്ദേഹം ഈ ചിത്രം യഥാര്‍ത്ഥ ചിത്രമാണോ എന്ന് പരിശോധിക്കാന്‍ താക്കറെയെ കാണിച്ചു. അദ്ദേഹം ഈ ചിത്രം കണ്ട ഉടനെ ഈ ചിത്രം യഥാര്‍ത്ഥ ചിത്രമാണ് എന്ന് വ്യക്തമാക്കി.

ഈ പോസ്റ്റില്‍ നല്‍കിയ ചിത്രം റാണി ലക്ഷ്മീ ബായ്യുടെതല്ല എന്ന് വ്യക്തമാണ്. ഈ ചിത്രത്തില്‍ കാണുന്ന വനിതാ ആധുനിക കാലത്തെ വനിതയാണ് എന്ന് തോന്നുന്നു. കുടാതെ ഒരു മഹാറാണി ഇത്തരമൊരു പോസ് കൊടുക്കാം എന്നതിനെ കുറിച്ചും പലരും സംശയം വ്യക്തമാക്കിട്ടുണ്ട്.  

ഈ ചിത്രത്തിനെ കുറിച്ച് അന്യ ഫാക്റ്റ് ചെക്കിംഗ് വെബ്സൈറ്റുകള്‍ ഇതിനെ മുമ്പേ നടത്തിയ അന്വേഷണം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Factly | Lallantop

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം 1850ല്‍ ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ ഹോഫ്മാന്‍ പകര്‍ത്തി എന്ന് പറയുന്ന ഝാന്‍സിയുടെ റാണി ലക്ഷ്മീ ബായിയുടെ യഥാര്‍ത്ഥ ചിത്രമല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:1850ല്‍ ബ്രിട്ടിഷ് ഫോട്ടോഗ്രാഫര്‍ ഹോഫ്മാന്‍ പകര്‍ത്തിയ ഝാന്‍സിയുടെ റാണിയുടെ ചിത്രമല്ല ഇത്…

Fact Check By: Mukundan K 

Result: False