
നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു.
പക്ഷെ ഈ ചിത്രം നേപ്പാളിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. ഈ ചിത്രം യഥാര്‍ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മലയുടെ മനോഹരമായ ചിത്രം നമുക്ക് കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നേപ്പാളിലെ കൈലാസനാഥ ക്ഷേത്രം
ഓം നമഃശിവായ 😍😍😍🙏🙏🙏”
എന്നാല്‍ ശരിക്കും ഈ ചിത്രം നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെതാണോ? നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Flickr എന്ന വെബ്സൈറ്റില്‍ ഈ ചിത്രം ലഭിച്ചു. ചിത്രത്തിന്‍റെ വിവരണം പ്രകാരം ഈ ചിത്രം തെക്കന്‍ അമേരിക്കന്‍ രാജ്യം കൊളംബിയയുടെ മേഡലിന്‍ നഗരത്തിന്‍റെ സമീപമുള്ള ദി റോക്ക് ഓഫ് ഗുവാതാപ്പേ എന്നൊരു പര്യടനസ്ഥലത്തിന്‍റെതാണ്.
ചിത്രം കാണാന്‍-Flickr | Archived Link
ഈ സ്ഥലം വലിയ വിനോദസഞ്ചാരത്തിന്‍റെ കേന്ദ്രമാണ്. യുട്യൂബില്‍ ഈ സ്ഥലത്ത് വിവിധ ട്രാവല്‍ ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ച് വീഡിയോയുണ്ടാക്കി ഇട്ടിട്ടുണ്ട്. ഡ്രിങ്ക് ടീ ആന്‍ഡ് ട്രാവല്‍ എന്ന യുട്യൂബ് ചാനല്‍ ഈ സ്ഥലത്തിന്‍റെ വീഡിയോ അവരുടെ ചാനലില്‍ ഇട്ടിട്ടുണ്ട്.
നേപ്പാളിലെ കൈലാഷനാഥ ക്ഷേത്രം
നേപ്പാളിലെ കാര്‍വെപാലന്‍ചോക്ക് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 143 അടി ഉയിരമുള്ള ഭഗവാന്‍ ശിവന്‍റെ പ്രതിമയാണ് കൈലാഷനാഥ പ്രതിമ. 2003ലാണ് ഈ പ്രതിമയുടെ നിര്‍മാണം ആരംഭിച്ചത്. 2010ല്‍ നിര്‍മാണം പുര്‍ത്തിയായി. ഈ പ്രതിമ ലോകത്തില്‍ ശിവ ഭഗവാന്‍റെ ഏറ്റവും വലിയ പ്രതിമയാണ്. ഈ പ്രതിമയും ക്ഷേത്രത്തിന്‍റെ പല വീഡിയോകളും സമുഹ മാധ്യമങ്ങളില്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഒരു വീഡിയോ താഴെ കാണാം.
നിഗമനം
സമുഹ മാധ്യമങ്ങളില്‍ നേപ്പാളിലെ കൈലാഷനാഥ ക്ഷേത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ കൊളംബിയയിലെ ദി റോക്ക് ഓഫ് ഗുവതാപ്പേ എന്ന സ്ഥലത്തിന്‍റെതാണ്.

Title:ഈ ചിത്രം നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക: